സമസ്ത മുശാവറ അംഗങ്ങള്‍ കൈത്താങ്ങ് ഫണ്ട് വിഹിതം കൈമാറി
മലപ്പുറം: ദഅ്വത്തിനൊരു കൈത്താങ്ങ് രണ്ടാം ഘട്ട പദ്ധതിയുടെ ഫണ്ട് സമാഹരണത്തിന്റെ ഭാഗമായി സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ കേന്ദ്ര മുശാവറ അംഗങ്ങള്‍ തങ്ങളുടെ വിഹിതം സമസ്ത കൈത്താങ്ങ് പദ്ധതി ചെയര്മാന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ക്ക് കൈമാറി. പ്രസിഡണ്ട്സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, ജനറല്‍ സെക്രട്ടറി പ്രൊഫ.കെ.ആലിക്കുട്ടി മുസ്ലിയാര്, ട്രഷറര്‍ സി.കെ.എം.സ്വാദിഖ് മുസ്ലിയാര്, വൈസ് പ്രസിഡണ്ട് കെ.പി.അബ്ദുല്‍ജബ്ബാര്‍ മുസ്ലിയാര് മീത്തബൈലു, സെക്രട്ടറിമാരായ എം.ടി.അബ്ദുല്ല മുസ്ലിയാര്, പി.പി.ഉമ്മര്‍ മുസ്ലിയാര്, മെമ്പര്‍മാരായ കെ.ടി.ഹംസ മുസ്ലിയാര്, എം.എം.മുഹ്യുദ്ദീന്‍ മുസ്ലിയാര്, വില്ല്യാപ്പള്ളി ഇബ്റാഹീം മുസ്ലിയാര്, ചേലക്കാട് എ.മുഹമ്മദ് മുസ്ലിയാര്, എം.കെ.മൊയ്തീന്‍കുട്ടി മുസ്ലിയാര്, കെ.പി.സി.തങ്ങള്‍ വല്ലപ്പുഴ, ടി.പി.മുഹമ്മദ് എന്ന ഇപ്പ മുസ്ലിയാര്, എം.പി.കുഞ്ഞിമുഹമ്മദ് മുസ്ലിയാര് നെല്ലായ, വാവാട് കുഞ്ഞിക്കോയ മുസ്ലിയാര്, വി.മൂസക്കോയ മുസ്ലിയാര്, പി.കുഞ്ഞാണി മുസ്ലിയാര്, കെ.ഹൈദര്‍ ഫൈസി, ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി കൂരിയാട്, വാക്കോട് എം.മൊയ്തീന്‍കുട്ടി ഫൈസി, എ.വി.അബ്ദുറഹിമാന് മുസ്ലിയാര് നന്തി, കെ.കെ.പി.അബ്ദുല്ല മുസ്ലിയാര് പാലത്തുങ്കര, ചെറുവാളൂര്‍ പി.എസ്.ഹൈദര്‍ മുസ്ലിയാര് എന്നിവരാണ് കൈത്താങ്ങ് ഫണ്ടിലേക്ക് തുക നല്‍കിയത്.
ദഅ്വത്തിനൊരു കൈത്താങ്ങ് രണ്ടാം ഘട്ട പദ്ധതിയുടെ ഭാഗമായുള്ള ഫണ്ട് സമാഹരണം ഇന്ന് നടക്കും. നേരത്തെ റെയ്ഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ മുഖേന മഹല്ല്, മദ്റസകള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തകര്‍ വീടുകളില്‍ എത്തിച്ച കവറുകള്‍ സംഭാവന തുക സഹിതം ഇന്ന് തിരിച്ചേല്‍പ്പിക്കും. പള്ളികള്‍ കേന്ദ്രീകരിച്ച് ഫണ്ട് സമാഹരണം നടക്കാത്ത സ്ഥലങ്ങളില്‍ ഞായറാഴ്ച മദ്റസകളിലൂടെയാണ് ഫണ്ട് സമാഹരിക്കുക.ഓരോ മഹല്ലില്‍ നിന്നും സമാഹരിച്ച തുക 15 ന് റെയ്ഞ്ച് കേന്ദ്രങ്ങളില്‍ വെച്ച് നേതാക്കള്‍ ഏറ്റുവാങ്ങും. റെയ്ഞ്ച് കോ.ഓഡിനേറ്റര്‍മാര്‍ ഇതിന് നേതൃത്വം നല്‍കും. മഹല്ലുകള്‍ നല്കിയ തുകക്കുള്ള റസിപ്റ്റുകള്‍ റെയ്ഞ്ച് സെക്രട്ടറിമാരില്‍ നിന്ന് കൈപ്പറ്റണം. ഫണ്ട് സമാഹരണം വിജയിപ്പിക്കാന്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെയും പോഷക സംഘടനകളുടെയും നേതാക്കള്‍ അഭ്യര്‍ത്ഥിച്ചു.
RECENT NEWS
രണ്ടാഴ്ച്ചക്കിടെ കാട്ടാനയുടെ ആക്രമണത്തിൽ നിലമ്പൂരിൽ രണ്ടാമത്തെ മരണം
നിലമ്പൂർ: ആനയുടെ ആക്രമണത്തിൽ നിലമ്പൂരിൽ രണ്ടാഴ്ച്ചയ്ക്കിടെ രണ്ടാമത്തെ മരണം. എടക്കര ഉച്ചക്കുളം നഗർ സ്വദേശിനി സരോജിനി (50) ബുധനാഴ്ച രാവിലെ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. സരോജിനിയും, അവരുടെ ഭർത്താവും മറ്റ് അംഗങ്ങളും ആടുകളെ മേയ്ക്കാൻ [...]