ജില്ലയിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ ഗുരുതര ആരോപണങ്ങള്‍
തിരുവനന്തപുരം: സോളാര്‍ കമ്മീഷന് റിപ്പോര്‍ട്ടില്‍ തിരിച്ചടി നേരിട്ട് ജില്ലയിലെ കോണ്‍ഗ്രസ്. കഴിഞ്ഞ യുഡിഎഫ് മന്ത്രിസഭയില്‍ അംഗങ്ങളായിരുന്ന ആര്യാടന് മുഹമ്മദിനും എപി അനില്‍കുമാറിനും എതിരെയാണ് റിപ്പോര്‍ട്ടില്‍ പ്രധാന ആരോപണമുള്ളത്. എപി അനില്‍കുമാറിന്റെ പേഴ്സനല്‍ സ്റ്റാഫ് ആയിരുന്ന നസ്റുള്ളക്കെതിരെയും ഗുരുതര ആരോപണങ്ങളുണ്ട്. നിലവില്‍ തിരൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റാണ് നസ്റുള്ള.
വൈദ്യുതിമന്ത്രിയായിരുന്ന ആര്യാടന് ഔദ്യോഗിക വസതിയില്‍ വച്ച് 27 ലക്ഷം രൂപ കൈമാറിയതായി റിപ്പോര്‍ട്ടിലുണ്ട്. ആര്യാടന് മുഹമ്മദ് ലൈംഗികമായി പീഡിപ്പിച്ചുവെന്നും സരിത വെളിപ്പെടുത്തിയിട്ടുണ്ട്. ഇതിന് പ്രത്യുപകാരമായി പല സഹായങ്ങളും വൈദ്യുതി മന്ത്രി ചെയ്തതായും പറയുന്നു.
എപി അനില്‍കുമാര്‍ പലതവണ ചൂഷണം ചെയ്തെന്നും നസ്റുള്ള വഴി ഏഴ് ലക്ഷം കൈമാറിയെന്നും പറയുന്നു. റോസ് ഹൗസ്, കേരള ഹൗസ്, ലെ മെറിഡിയന് എന്നിവിടങ്ങളില്‍ വെച്ചാണ് അനില്‍കുമാര്‍ പീഡിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. ജില്ലയിലെ പ്രമുഖ നേതാക്കള്‍ക്കെതിരായ ആരോപണത്തില്‍ വെട്ടിലായിരിക്കുകയാണ് കോണ്‍ഗ്രസ് നേതൃത്വം. പ്രതിപക്ഷ നേതാവ് നയിക്കുന്ന പടയൊരുക്കം ജില്ലിയില്‍ പ്രവേശിക്കാനിരിക്കെയാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്
RECENT NEWS
നന്ദി പറയാനെത്തിയ പ്രിയങ്കയ്ക്ക് ഗംഭീര സ്വീകരണമൊരുക്കി മലപ്പുറം
എടവണ്ണ: ഉജ്ജ്വല വിജയം നൽകിയ ജനങ്ങളോട് നന്ദി പറയാനെത്തിയ പ്രിയങ്ക ഗാന്ധിയെ സ്വീകരിക്കാൻ എടവണ്ണയിലെത്തിയത് ആയിരങ്ങൾ. വയനാട് എം.പിയായി സത്യപ്രതിജ്ഞ ചെയ്ത ശേഷം ആദ്യമായി മണ്ഡലത്തിലെത്തിയ പ്രിയങ്ക ഗാന്ധിക്ക് ആവേശം നിറഞ്ഞ വരവേൽപ്പാണ് എടവണ്ണയിൽ [...]