വീണുകിട്ടിയ 36,000രൂപ ഉടമസ്ഥന് തിരികെ നല്കി ഒമ്പതാം ക്ലാസുകാരന് അന്ഫാസ്

വഴിയില്നിന്ന് വീണു കിട്ടിയ 35 700 രൂപ ഉടമസ്ഥന് തിരിച്ചുനല്കി ഒമ്പതാം ക്ലാസ് വിദ്യാര്ത്ഥി അന്ഫാസ് മാതൃകയായി. പൊന്നാനി എം ഇ എസ് സ്കൂളിന് സമീപത്തു വെച്ചാണ് പണം വീണു കിട്ടിയത് .
പൊന്നാനി എം . ഐ എച്ച് എസ് എസില് ഒമ്പതാം ക്ലാസില് പഠിക്കുന്ന അന്ഫാസ് ഇന്നലെ വൈകീട്ട് എം ഇ എസ് കോളേജ് പരിസരത്തു നിന്നുമാണ് 35 700 രൂപ അടങ്ങുന്ന പഴ്സ് കിട്ടിയത് . പൈസ അടങ്ങുന്ന പഴ്സ് പൊന്നാനി പോലീസ് സ്റ്റേഷനില് വെച്ച് ഉടമസ്ഥന് തിരിച്ചുനല്കിയാണ് അന്ഫാസ് മാതൃകയായത് .അന്ഫാസിന്റെ സത്യസന്ധതയില് പൊന്നാനി പോലിസ് അനുമോദിക്കുകയും സമ്മാനങ്ങള് നല്കുകയും ചെയ്തു .ഒരിക്കലും തിരിച്ചുകിട്ടില്ലന്ന് കരുതിയ പണം തിരികെ ഭിച്ചതിന്റെ സന്തോഷത്തിലാണ് പണത്തിന്റെ ഉടമസ്ഥന് .
ഇന്നലെ എംഐഎച്ച് എസ് എസ് സ്കൂളിലെ അസംബ്ലി ചേര്ന്ന് അന്ഫാസിനെ അഭിനന്ദിച്ചു .സ്കൂള് ഹെഡ്മാസ്റ്റര് സൈനുദ്ധീന് മാസ്റ്റര് പി.ടി എ പ്രസിഡണ്ട് ഷെരീഫ് കൗണ്സിലര് ഗംഗാധരന് പൊന്നാനി എസ് ഐ അനൂപ് എന്നിവര് പങ്കെടുത്തു സൂനില് മാസ്റ്റര് പ്രശസ്തിപത്രം വായിച്ചു സ്റ്റാഫ് സെക്രട്ടറി ഉബൈദ് മാസ്റ്റര് നന്ദി പറഞ്ഞു
RECENT NEWS

മലപ്പുറം നഗരസഭയുടെ നേതൃത്വത്തിൽ യു എസ് എസ് പരിക്ഷാ പരിശീലനത്തിന് തുടക്കം കുറിച്ചു
മലപ്പുറം: നഗരസഭയുടെ നേതൃത്വത്തിൽ യു.എസ്.എസ്. പരീക്ഷാ പരിശീലന പദ്ധതിക്ക് തുടക്കം കുറിച്ചു.നഗരസഭ പ്രദേശത്തെ സർക്കാർ, എയിഡഡ് മേഖലകളിലെ ഒമ്പത് യു.പി.സ്കൂളുകളിൽ പഠിക്കുന്ന തയാറായ മുഴുവൻ വിദ്യാർത്ഥികൾക്കും പരിശീലന ഫീസ് നഗരസഭ വഹിച്ച് സൗജന്യമായി [...]