മഞ്ചേരിയില് 72വയസ്സുകാരന് വീടിനുള്ളില് തുങ്ങിമരിച്ച നിലയില്

മഞ്ചേരി: എഴുപത്തിരണ്ടുകാരനെ വീടിനകത്ത് തൂങ്ങി മരിച്ച നിലയില് കണ്ടെത്തി. കാരക്കുന്ന് 34ല് കുളിയാറ്റക്കുന്ന് പരേതനായ നാടിയുടെ മകന് കൊറ്റനാണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചക്ക് ഒരു മണിക്കാണ് സംഭവം. ഇന്നലെ മഞ്ചേരി മെഡിക്കല് കോളജില് പോസ്റ്റുമോര്ട്ടം ചെയ്ത മൃതദേഹം ബന്ധുക്കള് ഏറ്റുവാങ്ങി കുടുംബ ശ്മശാനത്തില് സംസ്ക്കരിച്ചു. എടവണ്ണ പോലീസ് മേല്നടപടികള് സ്വീകരിച്ചു. ഭാര്യ: അമ്മച്ചി. മക്കല്: സുബ്രഹ്മണ്യന്, രാധാമണി, പരമേശ്വരന്, കൃഷ്ണകുമാര്, രജനി. മരുമക്കള്: സുനിത, നിഷ, ലിജിഷ, വാസുദേവന്, തൃാഗരാജന്.
RECENT NEWS

മെറ്റൽ ഇൻഡസ്ട്രീസിലെ ജോലിക്കിടെ പരുക്കേറ്റ മലപ്പുറം സ്വദേശി മരിച്ചു
മലപ്പുറം: മെറ്റൽ ഇൻഡസ്ട്രീസിൽ ജോലിക്കിടെയുണ്ടായ അപകടത്തിൽ ചികിൽസയിലായിരുന്ന യുവാവ് മരണപ്പെട്ടു. ചാപ്പനങ്ങാടിക്കടുത്ത് കോഡൂർ വട്ടപ്പറമ്പിലെ ചെറുകാട്ടിൽ അബ്ദുൽ നാസർ (30) ആണ് മരണപ്പെട്ടത്. മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ [...]