കെ.എന്‍.എ ഖാദര്‍ എം.എല്‍.എയായി സത്യപ്രതിജ്ഞ ചെയ്തു
![കെ.എന്‍.എ ഖാദര്‍ എം.എല്‍.എയായി സത്യപ്രതിജ്ഞ ചെയ്തു](https://cdn.statically.io/img/malappuramlife.com/wp-content/uploads/2017/11/k.jpg)
വേങ്ങര നിയമസഭാ മണ്ഡലത്തില്‍നിന്നും വിജയിച്ചു കയറിയ കെ.എന്‍.എ ഖാദര്‍ അള്ളാഹുവിന്റെ നാമത്തില്‍ എം.എല്‍.എയായി സത്യപ്രതിജ്ഞ ചെയ്തു. ഇന്ന് രാവിലെ ഒമ്പത് മണിയോടെ ചേര്‍ന്ന പ്രത്യേക നിയമസഭാ സമ്മേളനത്തില്‍വെച്ചാണു ഖാദര്‍ സത്യപ്രതിജ്ഞ ചെയ്തത്. സത്യപ്രതിജ്ഞ ചെല്ലുംമുമ്പ് മുഖ്യമന്ത്രിയെ നേരിട്ട് കണ്ടശേഷമാണു കെ.എന്‍.എ ഖാദര്‍ വേദിയിലേക്ക് കയറിയത്്. ഇതിന് മുമ്പ് തന്നെ പ്രതിപക്ഷം നേതാവ് രമേശ്ചെന്നിത്തലയുടേയും മറ്റു പ്രമുഖ യു.ഡി.എഫ് നേതാക്കളെയും നേരിട്ട് കണ്ട് അനുഗ്രഹം വാങ്ങുകയും ചെയ്തിരുന്നു.
നിയമസഭയില്‍ ന്യൂനപക്ഷങ്ങളുടേയും ലീഗിന്റെ കരുത്തുറ്റ ശബ്ദമാകാന്‍ കെ.എന്‍.എ ഖാദറിന് കഴിയുമെന്ന പ്രതീക്ഷയിലാണ് ലീഗ് പ്രവര്‍ത്തകരും രാഷ്ട്രീയ നിരീക്ഷകരും.
RECENT NEWS
![](https://malappuramlife.com/wp-content/uploads/2024/07/Manjalamkuzhi-Ali.jpg)
ഡിഗ്രി വിദ്യാഭ്യാസം പാതിവഴിയിൽ മുടങ്ങിയ സ്ത്രീകൾക്ക് തുടർ പഠനത്തിന് അവസരമൊരുക്കി മഞ്ഞളാംകുഴി അലി
മലപ്പുറം: ഡിഗ്രി വിദ്യാഭ്യാസം പാതിയിലുപേക്ഷിക്കേണ്ടി വന്ന മങ്കട മണ്ഡലത്തിലെ വനിതകള്‍ക്ക് അവരുടെ സ്വപ്നം സാക്ഷാല്‍ക്കരിക്കുന്നതിന് അവസരമൊരുങ്ങുന്നു. മഞ്ഞളാംകുഴി അലി എം.എല്‍.എയുടെ നേതൃത്വത്തില്‍ രാമപുരത്തെ ജെംസ് ആര്‍ട്സ് ആന്റ് സയന്‍സ് കോളേജിന്റെ [...]