പള്ളിക്കാര്യം പറഞ്ഞ് പേടിപ്പിക്കേണ്ട ; നിങ്ങൾക്കാള് തെറ്റിയെന്ന് കെടി ജലീല്‍

പള്ളിക്കാര്യം പറഞ്ഞ് പേടിപ്പിക്കേണ്ട ; നിങ്ങൾക്കാള് തെറ്റിയെന്ന് കെടി ജലീല്‍

തിരുവനന്തപുരം: പള്ളിക്കാര്യം പറഞ്ഞ് തന്നെ ആരും പേടിപ്പിക്കേണ്ടെന്ന് മന്ത്രി കെടി ജലീല്‍. ഗെയ്ല്‍ വിവാദവുമായി ബന്ധപ്പെട്ട് സമരത്തിലുള്ളവര്‍ക്കെതിരെ മന്ത്രി നടത്തിയ പരാമര്‍ശങ്ങള്‍ വിവാദമയാ പശ്ചാതലത്തില്‍ ഫേസ്ബുക്ക് പോസ്റ്റിലാണ് മന്ത്രി തന്റെ നിലപാട് വ്യക്തമാക്കിയത്.

‘ ഞാന്‍ നടത്തിയ കമന്ററിനെതിരെ ചില മുസ്ലിം മൗലികവാദികളും മത തീവ്രവാദികളും പിന്നെക്കുറച്ച് ലീഗുകാരും സോഷ്യല്‍ മീഡിയയില്‍ ഉറഞ്ഞ് തുള്ളുന്നത് കണ്ടപ്പോള്‍ ചിരിയാണ് വന്നത് . വ്യക്തിപരമായി എന്നോടുള്ള കുടിപ്പക പ്രതികരണങ്ങളില്‍ പ്രകടമാണ് ‘ എന്ന് പറഞ്ഞാണ് അദ്ദേഹം പോസ്റ്റ് തുടങ്ങുന്നത്.

2004 കാലത്ത് അന്നത്തെ യുഡിഎഫ് സര്‍ക്കാരിന്റെ എക്‌സ്പ്രസ് ഹൈവെ , കരിമണല്‍ ഖനനം എന്നീ വിഷയങ്ങളിലെടുത്ത നിലപാട് ചൂണ്ടിക്കാട്ടിയാണ് പലരും എതിര്‍ക്കുന്നത്. എന്നാല്‍ എക്‌സ്പ്രസ് ഹൈവേ വേണ്ടെന്നല്ല താന്‍ പറഞ്ഞതെന്നും മതിയായ നഷ്ട്പരിഹാരം നല്‍കണമെന്നാണും മന്ത്രി പറയുന്നു. നൂറ് മീറ്ററില്‍ ഉണ്ടാക്കുന്ന റോഡ് കേരളത്തെ വെട്ടി മുറിക്കരുതെന്ന് പറഞ്ഞതായും മന്ത്രി പറയുന്നു. ഇക്കാര്യത്തില്‍ അന്നും ഇന്നും ഒരേ നിലപാടണെന്നും വ്യക്തമാക്കുന്നു.

സമരമുഖത്ത് വന്ന മുതലകണ്ണീരൊഴുക്കുന്ന വലത്പക്ഷ നേതാക്കളാണ് ഇപ്പോഴുള്ള അലൈന്‍മെന്റ് തീരുമാനിച്ചത്. ഇക്കാര്യത്തില്‍ ഒരു പരിധിവരെ സത്യസന്ധമായ നിലപാടാണ് മുസ് ലിം ലീഗ് നേതാക്കള്‍ സ്വീകരിക്കുന്നത്. ഇത് അഭിനന്ദനാര്‍ഹമാണ്. സമരത്തെ മതവത്കരിക്കാന്‍ ശ്രമിച്ചത് പുറത്തുള്ളവരല്ല, സമര നേതാക്കള്‍ തന്നെയാണ്. പള്ളി തൊട്ടടുത്തുണ്ടായിരിക്കെ പൊതുസ്ഥലത്ത് നിന്ന് നമസ്‌കരിക്കല്‍ ശരിയല്ലെന്ന് വിശ്വസിക്കുന്നവരാണ് മുസ്ലിങ്ങളിലെ സിംഹഭാഗവും . ഈ സമൂഹ പ്രാര്‍ത്ഥനയില്‍ നിന്നുതന്നെ സമരക്കാര്‍ ആരെന്നത് അരിയാഹാരം കഴിക്കുന്ന എല്ലാവര്‍ക്കും മനസ്സിലാകുമെന്നം പോസ്റ്റില്‍ പറയുന്നുണ്ട്.

പള്ളി , മഹല്ല് , കമ്മിറ്റി എന്നൊക്കെ പറഞ്ഞ് പേടിപ്പെടുത്തുന്നവരോട് ഒന്നേ പറയാനുള്ളൂ . ഈ നാട്ടില്‍ ഇസ്ലാമത വിശ്വാസിയായി ജീവിക്കാന്‍ ഒരു മതരാഷ്ട്രീയത്തമ്പുരാന്റെയും സാക്ഷ്യപത്രം കഴുത്തില്‍ കെട്ടിത്തൂക്കി നടക്കേണ്ട ഗതികേട് ഒരാള്‍ക്കുമില്ല . ഏതെങ്കിലും കമ്മിറ്റിക്കാരുടെയോ സംഘടനയുടെയോ തിട്ടൂരം ഒരാപ്പീസില്‍ നിന്നും ഇരന്ന് വാങ്ങി ആരെയും ബോദ്ധ്യപ്പെടുത്തേണ്ട ദുരവസ്ഥയുമില്ല . ഓലപ്പാമ്പുകാട്ടി പേടിപ്പിക്കാന്‍ നോക്കിയാല്‍ വിരണ്ട് പോകുന്നവരുണ്ടാകാം . അവരോടതായിക്കോളു . ഞങ്ങളോട് വേണ്ട. മുസ്ലിമായി ജീവിക്കാന്‍ തീവ്രവാദികളുടെ സര്‍ട്ടിഫിക്കറ്റ് വേണ്ടിവരുന്ന കാലത്ത് അതിനെതിരെയുള്ള പോരാട്ടത്തിലെ വീരമൃത്യുവിന്റെ വഴിയാകും അസഹിഷ്ണുതാ വിരുദ്ധരായ ഈ വിനീതനുള്‍പ്പടെയുള്ള മഹാഭൂരിപക്ഷം വരുന്ന മുസ്ലിം ബഹുജനങ്ങളും തെരഞ്ഞെടുക്കുകയെന്നും അദ്ദേഹം പറയുന്നു.

Sharing is caring!