പ്രൈവറ്റ് വിദ്യാര്‍ത്ഥികളുടെ ഫീസ് വര്‍ധനവ് പിന്‍വലിക്കുക:ഫ്രറ്റേണിറ്റി മൂവ്‌മെന്റ്

പ്രൈവറ്റ് വിദ്യാര്‍ത്ഥികളുടെ ഫീസ് വര്‍ധനവ് പിന്‍വലിക്കുക:ഫ്രറ്റേണിറ്റി മൂവ്‌മെന്റ്

തേഞ്ഞിപ്പലം:പ്രൈവറ്റ് ബിരുദ വിദ്യാര്‍ത്ഥികളുടെ രജിസ്ട്രേഷന്‍ നിര്‍ത്തലാക്കി ഫീസ് കുത്തനെ കൂട്ടിയ നടപടി പ്രതിഷേധാര്‍ഹമാണെന്നും രജിസ്ട്രേഷന്‍ പുന:സ്ഥാപിച്ച് ഫീസ് വര്‍ദ്ധനവ് പിന്‍വലിക്കണമെന്നും ഫ്രറ്റേണിറ്റി മൂവ്‌മെന്റ് മലപ്പുറം ജില്ലാ സെക്രട്ടറി സ്വാലിഹ് കുന്നക്കാവ്. ഫീസ് വര്‍ധനവിനെതിരെ പ്രൈവറ്റ് കോളേജ് അസോസിയേഷന്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റിക്ക് മുന്നില്‍ നടത്തുന്ന വിദ്യാര്‍ഥി ധര്‍ണയില്‍ ഐക്യദാര്‍ഢ്യം അറിയിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സിന്‍ഡിക്കേറ്റ് യോഗം ചേര്‍ന്ന് ഉചിതമായ തീരുമാനം എടുക്കുമെന്ന് പറഞ്ഞെങ്കിലും ഇടത് വലത് രാഷ്ട്രീയക്കളിയില്‍ യോഗം തന്നെ ചേരാത്ത അവസ്ഥയാണുള്ളത്.വി.സി തന്റെ അധികാരം ഉപയോഗിച്ച് ഫീസ് കുറക്കാനുള്ള നടപടികള്‍ ചെയ്യേണ്ടതുണ്ട്.അല്ലാത്ത പക്ഷം ശക്തമായ പ്രക്ഷോഭവുമായി ഫ്രറ്റേണിറ്റി മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു

Sharing is caring!