കേരളം ചര്‍ച്ച ചെയ്ത ഫോട്ടോക്ക് പിന്നില്‍; ഫോട്ടോഗ്രാഫര്‍ സംസാരിക്കുന്നു

കേരളം ചര്‍ച്ച ചെയ്ത ഫോട്ടോക്ക് പിന്നില്‍; ഫോട്ടോഗ്രാഫര്‍ സംസാരിക്കുന്നു

മലപ്പുറം: രണ്ട് ദിവസങ്ങളിലായി ഫേസ്ബുക്കിലെ പ്രധാന ചര്‍ച്ച മലപ്പുറത്ത് നടന്ന സ്പെഷല്‍ സ്‌കൂള്‍ കലോത്സവത്തില്‍ കുട്ടികളോടൊപ്പമെത്തിയ പ്രസന്ന ടീച്ചറുടെ ദൃശ്യങ്ങളാണ്. മലയാള മനോരമ ദിനപത്രത്തിലെ ഫോട്ടോഗ്രാഫര്‍ സമീര്‍ എ ഹമീദാണ് ടീച്ചറുടെ മുഖത്ത് മിന്നി മറഞ്ഞ ഭാവങ്ങള്‍ ക്യാമറ കണ്ണില്‍ പകര്‍ത്തിയത്. ആഷിഖ് അബു, റീമ കല്ലിങ്കല്‍, സണ്ണി വെയ്ന്‍ തുടങ്ങിയവരെല്ലാം അവരുടെ ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തിരുന്നു.

ഫോട്ടോ പകര്‍ത്തിയ നിമിഷത്തെ കുറിച്ച് ഫോട്ടോഗ്രാഫര്‍ പറയുന്നു. ‘ വേദിക്ക് മുന്നിലിരിക്കുന്ന ടീച്ചറെ അപ്രതീക്ഷിതമായാണ് ശ്രദ്ധയില്‍പെട്ടത്. കുട്ടികള്‍ക്ക് ആംഗ്യത്തിലൂടെ ചുവടുകളും മുദ്രകളും കാണിച്ച് നല്‍കുന്ന ടീച്ചറെ ആദ്യം തന്നെ പകര്‍ത്തി. ഓരോ കലാപ്രകടനം കഴിയുമ്പോള്‍ കണ്ണ് തുടക്കുന്ന അധ്യാപിക ചുറ്റും നടക്കുന്ന കാര്യങ്ങളൊന്നും ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല. കയ്യിലുള്ള വെള്ള തൂവാല കണ്ണ് തുടക്കാന്‍ കയ്യിലെടുത്തതാവും എന്നാണ് ആദ്യം കരുതിയത്. കുട്ടികളുടെ ശ്രദ്ധ ആകര്‍ഷിക്കാനുള്ള ഉപകരണമാണെന്ന് പിന്നീടാണ് മനസ്സിലായത് ടീച്ചറുടെ നന്മ കൊണ്ട് കൂടിയാണ് ചിത്രം ഇത്രയധികം ശ്രദ്ധിക്കപ്പെടാന്‍ കാരണം.’

ക്യാമറ കൊണ്ട് മുമ്പ് ഇന്ദ്രജാലം തീര്‍ത്ത ഫോട്ടോഗ്രാഫര്‍ കൂടിയാണ് സമീര്‍ എ ഹമീദ്. നിരവധി ദേശീയ അന്തര്‍ദേശീയ പുരസ്‌കാരങ്ങള്‍ അദ്ദേഹത്തിന്റെ വാര്‍ത്ത ചിത്രങ്ങള്‍ക്ക് നേടിയിട്ടുണ്ട്. മലപ്പുറത്ത് വന്നതിന് മികച്ച പത്രഫോട്ടോഗ്രാഫര്‍ക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡ് മൂന്ന് പ്രാവശ്യം നേടിയിട്ടുണ്ട്. മലപ്പുറത്ത് നടന്ന മഡ്ഫുട്‌ബോളിന്റെ ചിത്രത്തിന് വാന്‍ ഇഫ്ര അ്ന്താരാഷ്ട്ര പൂരസ്‌കാരവും കഴിഞ്ഞ വര്‍ഷം നേടിയിരുന്നു. കണ്ണൂര്‍ സ്വദേശിയായ സമീര്‍ കേരള പ്രസ് അക്കാദമിയില്‍ (മീഡിയ അക്കാദമി) നിന്നും പത്രപ്രവര്‍ത്തനത്തില്‍ ഒന്നാം റാങ്കോടെ പഠനം പൂര്‍ത്തിയാക്കിയതിന് ശേഷമാണ് ഫോട്ടോഗ്രാഫറായി ജോലിയില്‍ പ്രവേശിക്കുന്നത്.

Sharing is caring!