ദുരൂഹതയെ കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു

ദുരൂഹതയെ കുറിച്ച്  പോലീസ് അന്വേഷണം ആരംഭിച്ചു

മലപ്പുറം: ആത്മഹത്യാ കുറിപ്പെഴുതി പെരിന്തല്‍മണ്ണയില്‍ സ്‌കൂള്‍ പ്രധാനധ്യാപിക ആത്മഹത്യചെയ്ത സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. ആത്മഹത്യാകുറിപ്പ് കേന്ദ്രീകരിച്ചാണു അന്വേഷണം നടക്കുന്നത്. അതേ സമയം ആത്മഹത്യാകുറിപ്പിലെ വിവരങ്ങള്‍ പുറത്തുവിടാന്‍ പോലീസ് തെയ്യാറായില്ല.

ആത്മഹത്യാകുറിപ്പിലെ വിവരങ്ങള്‍ പുറത്താകുന്നത് അന്വേഷണത്തെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണു കുറിപ്പ് പോലീസ് രഹസ്യമാക്കിവെക്കുന്നത്. പെരിന്തല്‍മണ്ണ എസ്.ഐ കമറുദ്ദീന്റെ നേതൃത്വത്തില്‍ നടക്കുന്ന അന്വേഷണത്തിന് മേലുദ്യോഗസ്ഥരുടെ നിരീക്ഷണവുമുണ്ട്. ആത്മഹത്യാകുറിപ്പിലെ വിവരങ്ങള്‍ യാതൊരു കാരണവശാലും പുറത്തുവിടരുതെന്നു അന്വേഷണോദ്യോഗസ്ഥര്‍ക്ക് മേലുദ്യോഗസ്ഥരുടെ നിര്‍ദ്ദേശമുണ്ട്.

പുത്തനങ്ങാടി പള്ളിപ്പടിയിലെ അല്‍ ഇര്‍ഷാദ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ പ്രധാനാധ്യാപികയായ ഫൗസിയയെ (32)യാണ് കഴിഞ്ഞ രാവിലെ വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവ സ്ഥലത്ത് നിന്നുതന്നെയാണ് പോലീസ് ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തത്.

പെരിന്തല്‍മണ്ണ സബ് ഇന്‍സ്‌പെക്ടര്‍ കമറുദ്ദീന്റെ നേതൃത്വത്തിലെത്തിയ പോലീസാണ് മൃതദേഹം താഴെ ഇറക്കി ഇന്‍ക്വസ്റ്റ് നടത്തിയത്.
മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളജില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്ത് പുത്തനങ്ങാടി ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ മറവു ചെയ്തു. അവിവാഹിതയാണ് മരണപ്പെട്ട ഫൗസിയ.

Sharing is caring!