മങ്കടയില്‍ രണ്ട് കോഴി കടകള്‍ പോലീസും,ആരോഗ്യ വകുപ്പും പഞ്ചായത്ത് അധികൃതരും ചേര്‍ന്ന് പൂട്ടിച്ചു

മങ്കടയില്‍ രണ്ട് കോഴി കടകള്‍ പോലീസും,ആരോഗ്യ വകുപ്പും പഞ്ചായത്ത് അധികൃതരും ചേര്‍ന്ന് പൂട്ടിച്ചു

 

മങ്കടയില്‍ രണ്ട് കോഴി കടകള്‍ പോലീസും,ആരോഗ്യ വകുപ്പും പഞ്ചായത്ത് അധികൃതരും ചേര്‍ന്ന് പൂട്ടിച്ചു. കഴിഞ്ഞ ദിവസം വെള്ളിലയില്‍ കോഴി മാലിന്യം തള്ളാനെത്തിയവരുടെ കാര്‍ പിടിച്ചു പോലീസില്‍ ഏല്പിച്ചതിന്റെ പശ്ചാതലത്തിലാണ് ഈ നടപടി. ഈ കടകളില്‍ നിന്നുള്ള മാലിന്യമാണ് വെളളില കുരങ്ങ്ന്‍ ചോലയില്‍ തള്ളാനെത്തിയിരുന്നത്: സ്വന്തമായി മാലിന്യം സംസ്‌കരിക്കാന്‍ ഈ കടകള്‍ക്ക് സംവിധാനങ്ങളില്ല: അത് കൊണ്ട് തന്നെ ഇവകള്‍ക്ക് പഞ്ചായത്ത് ലൈസന്‍സും അനുവദിച്ചിട്ടില്ല: ഇതുമായി ബന്ധപെട്ട് ഇന്നലെ നാട്ടുകാര്‍ പഞ്ചായത്ത് സെക്രടിക് പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ സെക്രട്ടറി ആരോഗ്യ വകുപ്പിനെയും പോലിസിനെയും വിളിച്ചിച്ചാണ് കടകള്‍ പൂട്ടിച്ചത് സ്വന്തം മാലിന്യം സംസ്‌കിക്കാന്‍ സംവിധാനമില്ലാത്ത നിയമപരമായി ലൈസവസ് ലഭിക്കാത്ത ഒട്ടേറെ സ്ഥാപനങ്ങള്‍ ഇനിയും പഞ്ചായത്തിലുണ്ട് സേഫ് കേരളയുടെ ഭാഗമായി പരിശോധന നടന്നപ്പോള്‍ ഇവര്‍ക്കെല്ലാം ആരോഗ്യ വകുപ്പ് താക്കീത് നല്‍കിയതായിരുന്നു. വ്യാപാര സംഘടനകളുടെ ഇടപടലുകളാണ് ഇവര്‍ക്കെതിരെ നടപടി വൈകുന്നത് ‘ ഇത്തരം സ്ഥാപനങ്ങളാണ് രാത്രിയുടെ മറവില്‍ പൊതു സ്ഥലങ്ങളില്‍ മാലിന്യം തള്ളുന്നത്

 

Sharing is caring!