കുട്ടികള്‍ക്ക് കഞ്ചാവ് വിറ്റ രണ്ട് പേര്‍ പിടിയില്‍

കുട്ടികള്‍ക്ക്  കഞ്ചാവ് വിറ്റ  രണ്ട് പേര്‍ പിടിയില്‍

കുട്ടികള്‍ക്ക് കഞ്ചാവ് വില്‍ക്കുന്ന രണ്ട് പേരെ കോസ്റ്റല്‍ പോലീസിന്റെ സഹായത്തോടെ പൊന്നാനി പോലീസ് പിടികൂടി. പൊന്നാനി മരക്കടവ് സ്വദേശി തറീക്കാനകത്ത് ഹനീഫ, മുക്കാടി സ്വദേശി അശ്‌റഫ് എന്നിവരെയാണ് പിടികൂടിയത്. നിരവധി മയക്കുമരുന്നു കേസുകളിലും പോലീസിനെ ആക്രമിച്ച കേസിലും പ്രതിയാണ് തറീക്കാനകത്ത് ഹനീഫ. പൊന്നാനി കുറ്റിക്കാട് പരിസരത്ത് നിന്നും പൊന്നാനി എം.ഐ.ഹയര്‍ സെക്കന്‍ഡറി പരിസരത്തു നിന്നുമാണ് ഇരുവരെയും പോലീസ് വലയിലാക്കിയത്. കുട്ടികള്‍ക്ക് നല്‍കാനായി ചെറിയ പൊതിയിലാക്കിയ നിലയില്‍ കഞ്ചാവ് ഇവരില്‍ നിന്നും കണ്ടെടുത്തു. സ്‌കൂള്‍ കുട്ടികളില്‍ വരെ കഞ്ചാവിന്റെ ഉപയോഗം വര്‍ധിച്ചു വരുന്നുവെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് പൊന്നാനി എസ്.ഐ കെ.നൗഫലിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തിയത്. കുട്ടികളുടെ സ്വഭാവവ്യതിയാനം രക്ഷിതാക്കളും അധ്യാപകരും ശ്രദ്ധിക്കണമെന്ന് പൊന്നാനി സി.ഐ.സണ്ണി ചാക്കോ പറഞ്ഞു. പൊന്നാനി കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും റിമാന്റ് ചെയ്തു.

 

 

Sharing is caring!