പിണറായി കേരള ജനതയെ വിഡ്ഢികളാക്കുന്നു: യൂത്ത് ലീഗ്

പിണറായി കേരള ജനതയെ വിഡ്ഢികളാക്കുന്നു: യൂത്ത് ലീഗ്

പൂട്ടിയ ബാറുകളെല്ലാം തുറന്ന് കൊടുത്ത് കേരളത്തെ ലഹരിയില്‍ മുക്കിയ മുഖ്യമന്ത്രി ലഹരിവിരുദ്ധ പ്രതിഞ്ജ ചെയ്ത് കേരള ജനതയെ പരിഹസിക്കുകയാണ് ചെയ്തതെന്ന് കോഡൂര്‍ പഞ്ചായത്ത് മുസ്ലീം യൂത്ത് ലീഗ് കമ്മിറ്റി അഭിപ്രായപെട്ടു.ലഹരിക്കെതിരെയുളള മുഖ്യമന്ത്രിയുടെ പ്രചാരണം ആത്മര്‍ത്ഥയുളളതാണങ്കില്‍ തുറന്ന ബാറുകള്‍ പൂട്ടുകയാണ് വേണ്ടതെന്ന് യൂത്ത്‌ലീഗ് കമ്മിറ്റി ആവശ്യപെട്ടു.യോഗത്തില്‍ പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റ് നൗഷാദ് പരേങ്ങല്‍ അദ്ധ്യക്ഷത വഹിച്ചു.ജനറല്‍ സെക്രട്ടറി മുജീബ് .ടി ഉദ്ഘാടനം ചെയ്തു. കെ.ടി റബീബ് ,ഷാനിദ് കോഡൂര്‍ , സിദ്ധീഖലി പിച്ചന്‍, ഷിഹാബ് അരീക്കത്ത് , അജ്മല്‍ തറയില്‍, ഹക്കീം പി.പി,ജൈസല്‍ മങ്ങാട്ടുപുലം എന്നിവര്‍ പ്രസംഗിച്ചു.

 

Sharing is caring!