പെണ്‍കുട്ടിയെ പീഡിപ്പിച്ച കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍
വീട്ടില്‍ അതിക്രമിച്ച് കയറി പെണ്‍കുട്ടിയെ പീഡിപ്പി പരാതിയില്‍ കോണ്‍ഗ്രസ് നേതാവ് പിടിയില്‍. മൊറയൂര്‍ മുന്‍പഞ്ചായത്തംഗവും, മൊറയൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് സെക്രട്ടറിയുമായ മൊറയൂര്‍ വാലഞ്ചേരി എ.എം.എച്ച് വീട്ടില്‍ അബ്ദുല്‍ സലാമിനെയാണ് (53) കൊണ്ടോട്ടി സി.ഐ മുഹമ്മദ് ഹനീഫ അറസ്റ്റ് ചെയ്തത്. 15 കാരിയായ കുട്ടിയുടെ മാതാവിന്റെ പരാതിയിലാണ് അറസ്റ്റ്. പോക്??സോ നിയമത്തിലെ മൂന്ന്,നാല് വകുപ്പുകളും ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 376 ( ഐ) ാം വകുപ്പ് പ്രകാരം 16 വയസില്‍ താഴെയുളള പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തതിനും 450ാം വകുപ്പ് പ്രകാരം വീട്ടില്‍ അതിക്രമിച്ചുകയറിയതിനെതിരെയുമാണ് ഇയാള്‍ക്കെ
തിരെ കേസ് എടുത്തത്.
RECENT NEWS
കോട്ടക്കൽ ചിനക്കലിൽ വാഹനാപകടത്തിൽ ഒമ്പതു വയസുകാരിക്ക് ദാരുണാന്ത്യം
കോട്ടക്കൽ: മലപ്പുറത്ത് വാഹനാപകടത്തില്‍ ഒന്‍പത് വയസുകാരിക്ക് ദാരുണാന്ത്യം. മലപ്പുറം ചിനക്കല്‍ സ്വദേശി ഷാനാവാസിന്റെ മകള്‍ റീം ഷാനവാസ് ആണ് മരിച്ചത്. ഇന്ന് രാവിലെ കോട്ടക്കല്‍ പുത്തൂരില്‍ ആയിരുന്നു അപകടം. നിയന്ത്രണം വിട്ട ലോറി വാഹനങ്ങള്‍ക്കിടയിലേക്ക് [...]




