റോഹിങ്ക്യന്‍ ജനതക്ക് കൈത്താങ്ങായി കുന്നുമ്മല്‍കൂട്ടം
മലപ്പുറം: ദുരിതമനുഭവിക്കുന്ന റോഹിങ്ക്യന്‍ ജനതക്ക് സഹായവുമായി മലപ്പുറം കുന്നുമ്മല്‍ കൂട്ടായ്മയുടെ കൈത്താങ്ങ് ഹരിയാനയിലെ അഭയാര്‍ത്ഥി ക്യാംപിലെത്തി ആവശ്യമായ സഹായങ്ങള്‍ നല്‍കാന്‍ കൂട്ടായ്മ പ്രസിഡണ്ട് മേച്ചേത്ത് ഹൈദരലി യും എന്‍ കെ. സാദറുദ്ദീനും ഡല്‍ഹിയിലേക്ക് പുറപ്പെട്ടു. മലപ്പുറം ടൗണില്‍ നിന്നും കുന്നുമ്മല്‍ കൂട്ടായ്മ പ്രവര്‍ത്തകര്‍ സ്വരൂപിച്ച രണ്ടര ലക്ഷത്തോളം രൂപയുമായാണ് യാത്ര തിരിച്ചത്. ക്യാംപില്‍ നേരിട്ടെത്തി ആവശ്യമായ സാധനങ്ങള്‍ വാങ്ങി നല്‍കാനാണ് തീരുമാനം.
ഇവര്‍ക്ക് നല്‍കിയ യാത്രയയപ്പ് ചടങ്ങ് നഗരസഭ കൗണ്‍സിലര്‍ ഹാരിസ് ആമിയന്‍ ഉദ്ഘാടനം ചെയ്തു. ടൈറ്റാനിയം അന്‍വര്‍ അധ്യക്ഷത വഹിച്ചു.വാളന്‍ സമീര്‍ , സുഹാന റഫീഖ്, പിടി ഷബീബ്, തറയില്‍ ഷംസുദ്ദീന്‍, കീഴോടത്ത് കുഞ്ഞി മുഹമ്മദ്, ബാബു സലീം, പാറമ്മല്‍ അലവി, ഫൈസല്‍ പൂവന്‍ തൊടി, മേച്ചേത്ത് അഷറഫ്, പണ്ടാറ തൊടി മുഹമ്മദ്, കല്ലായി നാസര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
RECENT NEWS
നിപ: 175 പേര് സമ്പര്‍ക്ക പട്ടികയില്‍ – മന്ത്രി വീണാ ജോര്‍ജ്
0483 2732010, 0483 2732060 എന്നീ നമ്പറുകളില്‍ വിളിച്ചാല്‍ നിപ കണ്ട്രോള് സെല്ലുമായി ബന്ധപ്പെടാം.