മലപ്പുറത്തെ അഞ്ഞൂറില്‍പരം ആളുകള്‍ സി.പി.ഐയില്‍നിന്ന് രാജിവെക്കുമെന്ന് ഒരുകൂട്ടം സി.പി.ഐ പ്രവര്‍ത്തകര്‍

മലപ്പുറത്തെ അഞ്ഞൂറില്‍പരം  ആളുകള്‍ സി.പി.ഐയില്‍നിന്ന് രാജിവെക്കുമെന്ന് ഒരുകൂട്ടം സി.പി.ഐ പ്രവര്‍ത്തകര്‍

മലപ്പുറം: മലപ്പുറത്തെ അഞ്ഞൂറില്‍പരം ആളുകള്‍ സി.പി.ഐയില്‍നിന്ന് രാജിവെക്കുമെന്ന് ഒരുകൂട്ടം സി.പി.ഐ പ്രവര്‍ത്തകര്‍ മലപ്പുറത്ത് പത്രസമ്മേളനത്തില്‍ പറഞ്ഞു.
പ്രവാസി ഫെഡറേഷന്‍ സംസ്ഥാന സീനിയര്‍ വൈസ് പ്രസിഡന്റ് പാലോളി അബ്ദുറഹ്മാന്‍, സി പി ഐ മങ്കട മണ്ഡലം എക്ലിക്യൂട്ടീവ് അംഗവും മുന്‍ മണ്ഡലം സെക്രട്ടറിയുംകേരള പ്രവാസി ഫെഡറേഷന്‍ സംസ്ഥാന കമ്മിറ്റി അംഗവുമായ കെ. എം. മൊയ്തീന്‍, പ്രവാസി ഫെഡറേഷന്‍ സംസ്ഥാന കമ്മിറ്റി അംഗവും സി പി ഐ വള്ളിക്കുന്ന് മണ്ഡലം സെക്രട്ടറിയേറ്റ് അംഗവും കിസാന്‍ സഭ, എ ഐ ടി യു സിനേതാവുമായ കെ. എം. മുഹമ്മദലി, സി പി ഐ മുന്‍കോട്ടക്കല്‍ മണ്ഡലം സെക്രട്ടറിയും ജില്ലാ കൗണ്‍സില്‍ അംഗവുമായിരുന്ന തയ്യില്‍ ലത്തീഫ്, പാര്‍ട്ടി വള്ളിക്കുന്ന് മണ്ഡലം കമ്മിറ്റി അംഗവും യുവകലാസാഹിതി വള്ളിക്കുന്ന് മണ്ഡലം പ്രസിഡന്റുമായ അജയ് കൊടക്കാട് എന്നിവരെല്ലാം സി.പി.ഐ വിടമെന്നു പത്രസമ്മേളനത്തില്‍ നേരിട്ടെത്തി ഭാരവാഹികള്‍ വ്യക്തമാക്കി. വിവിധ കാരണങ്ങളാണു പാര്‍ട്ടി വിടാന്‍ കാരണായി ഇവര്‍ ചൂണ്ടിക്കാണിക്കുന്നത്.

ഇവര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞകാര്യങ്ങള്‍ ഇങ്ങിനെ:
കാലാകാലങ്ങളായി 1969 മുതല്‍ സി പി ഐ യുടെ വിവിധ ഘടകങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്ന ഞങ്ങള്‍ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും രാജിവെക്കാന്‍ തീരുമാനിച്ചിരിക്കുന്നു. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും അഞ്ഞൂറില്‍പരം ആളുകള്‍ ഇപ്പോള്‍ രാജിവെക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.
കമ്മ്യൂണിസ്റ്റ് സംഘടനാ സംവിധാനത്തിന്റെ ജീവനായ ഉള്‍പാര്‍ട്ടി ജനാധിപത്യത്തെ അട്ടിമറിക്കുന്ന നിലപാടാണ് മലപ്പുറത്തെ സി പി ഐനേതൃത്വം സ്വീകരിച്ചത്. ഇടതുപക്ഷ നയത്തിനും തീരുമാനങ്ങള്‍ക്കുമെതിരായിട്ടാണ് ജില്ലയിലെ സി പി ഐനേതൃത്വം കഴിഞ്ഞ ആറു വര്‍ഷമായി തുടര്‍ന്നുപോരുന്നത്. ജില്ലയില്‍ പാര്‍ട്ടിക്കകത്ത് വലിയകോളിളക്കം സൃഷ്ടിച്ച പൊന്നാനിയിലെ മണല്‍ കച്ചവടം, ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ വയലുകള്‍ മണ്ണിട്ടു തൂര്‍ക്കുന്ന പാണക്കാരുടെ വീട്ടില്‍ മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവരുടെ സന്ദര്‍ശനം, അതിന്റെപേരിലുള്ള പണം പിരിവ്, താല്‍ക്കാലിക നിയമനങ്ങള്‍ക്കുള്‍പ്പെടെ സര്‍ക്കാറിലെ സി പി ഐ മന്ത്രിമാരുടെ വകുപ്പുകളില്‍ കാണിക്കുന്ന നിയമനങ്ങളിലെ പണം വാരല്‍, ക്വാറികളിലെ പിരിവ്, ഭൂമി തരം മാറ്റി വയലുകളില്‍ കെട്ടിടം കയറ്റുന്നതില്‍ നടത്തുന്ന അഴിമതികള്‍ ഇതൊക്കെ പാര്‍ട്ടിക്കകത്ത് വലിയ ചര്‍ച്ചകള്‍ക്ക് വിധേയമായതാണ്. എന്നാല്‍ സംസ്ഥാനനേതൃത്വം ഇതിനൊക്കെ പിന്തുണ നല്‍കുന്നതാണ് നമുക്ക് കാണാന്‍ കഴിയുന്നത്.
ഇത്തരം ചെയ്തികള്‍ എതിര്‍ക്കുന്ന പാര്‍ട്ടി നതാക്കളെയും പ്രവര്‍ത്തകരെയും ഒറ്റപ്പെടുത്തുകയും ഒന്നുമല്ലാതാക്കുകയും ചെയ്യുന്ന കാഴ്ചയാണ് ജില്ലയില്‍ കാണുന്നത്.
ഒരു കാരണവും ഇല്ലാതെ ഇപ്പോള്‍ സമ്മേളനങ്ങള്‍ നടക്കുകയാണ്. എന്നാല്‍ അതില്‍ പങ്കെടുപ്പിക്കാന്‍ പാടില്ലെന്ന ഒരൊറ്റ നിലപാടിലാണ് പാലോളി അബ്ദുറഹ്മാനെതിരെ നടപടിയെടുത്തത്.
രാജ്യത്ത് ആര്‍ എസ് എസും സംഘപരിവാറും ബി ജെപി യും മത ന്യൂനപക്ഷങ്ഹള്‍ക്കും ദളിത് പിന്നോക്ക ജനവിഭാഗങ്ങള്‍ക്കുമെതിരെ കടന്നു കയറ്റം നടത്തിക്കൊണ്ടിരിക്കുമ്പോള്‍ അതിനെതിരെ പ്രതിരോധം തീര്‍ക്കാന്‍ നേതൃത്വം നല്‍കേണ്ട പാര്‍ട്ടിയില്‍ നിന്നും ഒരു ശബ്ദവും കേള്‍ക്കുന്നില്ല.
യഥാര്‍ത്ഥ മതനിരപേക്ഷ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് തൊഴിലാളികളുടെയും കൃഷിക്കാരുടെയും പ്രവാസികളുടെയും താല്‍പ്പര്യങ്ങള്‍ സംരക്ഷിച്ചു കൊണ്ട് വര്‍ഗ്ഗീയതക്കെതിരായി നിലപാട് സ്വീകരിക്കുന്ന സംസ്ഥാനത്തിന്റെ പൊതുവായ വികസന കാഴ്ചപാടോട് കൂടി പ്രവര്‍ത്തിക്കുന്നവരുമായി ഞങ്ങള്‍ കൈകോര്‍ക്കും. ഒന്നിച്ചു പ്രവര്‍ത്തിക്കുമെന്നും ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

Sharing is caring!