മലപ്പുറത്തെ എട്ട് യൂത്ത് ലീഗുകാര്‍ സി.പി.എമ്മിലേക്ക്

സംഘപരിവാറിനോടുള്ള മുസ്ലിംലീഗിന്റെ മൃദു സമീപനങ്ങളില്‍ പ്രതിഷേധിച്ച് നന്നമ്പ്ര പഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങളില്‍ നിന്നായി എട്ട് യൂത്ത് ലീഗ് പ്രവര്‍ത്തകരും, രണ്ട് ദളിത് ലീഗ് പ്രവര്‍ത്തകരും ലീഗ് വിട്ട് സിപിഐഎമ്മുമായി സഹകരിച്ച് പ്രവര്‍ത്തിക്കുവാന്‍ തീരുമാനിച്ചതായി സി.പി.എം നേതാക്കള്‍ അറിയിച്ചു. യൂത്ത് ലീഗ് പ്രവര്‍ത്തകരായ അശ്വിന്‍ ചാനത്ത്, അനസ്പി.കെ, ഷഫീഖ്, റാഷിദ്, ഷമീല്‍, ആശിഖ്, ജുനൈസ്, ആസിഫ്, ദളിത് ലീഗ് പ്രവര്‍ത്തകരായ അരുണ്‍ജിത്ത്, മനോജ് എന്നിവരുമാണ് ലീഗില്‍ നിന്നും രാജിവച്ചത്.
സിപിഐ എം നന്നമ്പ്ര ലോക്കല്‍ സമ്മേളന പൊതുസമ്മേളന വേദിയില്‍ വച്ച് സിപിഐ എം ഏരിയ സെക്രട്ടറി ഇ ജയന്‍ രക്തഹാരമണിയിച്ച് സ്വീകരിച്ചു.

കൊടിഞ്ഞിയിലെ ഫൈസല്‍ വധത്തില്‍ ലീഗ് നിലപാട് ആര്‍എസ്എസിനു നുകൂലമായിരുന്നുവെന്ന് ആരോപണം ശക്തമായിരുന്നു. തുടര്‍ന്ന് പല യൂത്ത് ലീഗ് നേതാക്കളും രാജി ഭീഷണി മുഴക്കിയിരുന്നു. അതിന്റെ തുടര്‍ച്ചയാണ് യൂത്ത് ലീഗില്‍ നിന്നുള്ള രാജിയെന്ന് സി.പി.എം അവകാശപ്പെടുന്നു.

Sharing is caring!