ഹൈക്കോടതിവിധി വരുംവരെ ഗെയില്‍ പ്രവര്‍ത്തികള്‍ നിര്‍ത്തിവെക്കണം: ജനകീയ സമര സമിതി
ഹൈക്കോടതി വിധി വരുന്നതുവരെ ഗെയില്‍ പൈപ്പ്‌ലൈന്‍ പ്രവര്‍ത്തികള്‍ നിര്‍ത്തിവെക്കണമെന്ന് ഗെയില്‍ വിരുദ്ധ ജനകീയ സമര സമിതി. ഗെയില്‍ വാതക പൈപ്പ് ലൈന്‍ ജനവാസ മേഖലയിലൂടെ നിര്‍ദ്ദിഷ്ട മാനദണ്ഡങ്ങള്‍ പാലിക്കാതെ കൊണ്ടുപോകുന്നതിനെതിരെ ഹൈക്കോടതിയില്‍ സമരസമിതി സമര്‍പ്പിച്ചിരുന്ന ഹരജി പരിഗണിച്ച് ഹൈക്കോടതി നിയമിച്ചിരുന്ന അഡ്വേക്കേറ്റ് കമ്മീഷന്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ ഗെയില്‍ അധികൃതര്‍ നിര്‍ദ്ദിഷ്ട മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് പ്രവര്‍ത്തി നടത്തുന്നതെന്ന കമ്മീഷന്‍ കണ്ടെത്തിയതിനാല്‍ ഹൈക്കോടതി വിധി വരുന്നതുവരെ ഗെയില്‍ പൈപ്പ്‌ലൈന്‍ പ്രവര്‍ത്തികള്‍ നിര്‍ത്തിവെക്കണമെന്ന് ഗെയില്‍ വിരുദ്ധ ജനകീയ സമര സമിതി മലപ്പുറം ജില്ലാ കമ്മിറ്റി യോഗം സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. പി. എ സലാമിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പി. കെ. ബാവ, കെ. മുഹമ്മദ് ഇക്ബാല്‍,ഷൗക്കത്ത് കാവനൂര്‍, മുനീബ് കാരക്കുന്ന്, പി. കെ. അബ്ദുല്‍ ഹക്കീം, കെ. പ്രഭാകരന്‍, വരിക്കോടന്‍ ശിഹാബ് പ്രസംഗിച്ചു
RECENT NEWS
നിപ: 175 പേര് സമ്പര്‍ക്ക പട്ടികയില്‍ – മന്ത്രി വീണാ ജോര്‍ജ്
0483 2732010, 0483 2732060 എന്നീ നമ്പറുകളില്‍ വിളിച്ചാല്‍ നിപ കണ്ട്രോള് സെല്ലുമായി ബന്ധപ്പെടാം.