ഗെയ്ല്‍ പദ്ധതി നിര്‍ത്തിവക്കില്ല; ജനപ്രതിനിധികള്‍ പിന്തുണ നല്‍കിയെന്ന് കലക്ടര്‍

ഗെയ്ല്‍ പദ്ധതി നിര്‍ത്തിവക്കില്ല; ജനപ്രതിനിധികള്‍ പിന്തുണ നല്‍കിയെന്ന് കലക്ടര്‍

മലപ്പുറം: ഗെയ്ല്‍ പൈപ്പ്‌ലൈന്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട ജോലികള്‍ തുടരുമെന്ന് ജില്ലാകലക്ടര്‍ അമിത് മീണി. പദ്ധതി നടപ്പാക്കുന്നതിന് ജനപ്രതിനിധികള്‍ പിന്തുണ ഉറപ്പു നല്‍കിയെന്നും അദ്ദേഹം പറഞ്ഞു. ഭൂമിയില്‍ നിര്‍മാണം നടത്തുന്നതിന് മുമ്പായി ഉടമക്ക് നോട്ടീസ് നല്‍കുമെന്ന് കലക്ടര്‍ അറിയിച്ചു. പൈപ്പ്‌ലൈന്‍ കടന്ന് പോകുന്ന സ്ഥലങ്ങളിലെ ജനപ്രതിനിധികളുടെ യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ജില്ലാ കലക്ടര്‍. ജനപ്രതിനിധിനികള്‍ ഉന്നയിച്ച വിഷയങ്ങള്‍ പരിഗണിക്കുമെന്നും അദ്ദേഹം അറിയിച്ചു.

പൈപ്പ് ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് ജനങ്ങളുടെ ആശങ്കപരിഹരിക്കുന്നത് വരെ പദ്ധതി തുടരരുതെന്ന് ആവശ്യപ്പെട്ടതായി എംഎല്‍എമാരായ പി ഉബൈദുള്ള, എം ഉമ്മര്‍, ആബിദ് ഹുസൈന്‍ തങ്ങള്‍, പി കെ ബഷീര്‍ എന്നിവര്‍ പറഞ്ഞു. ജനവാസ മേഖല, വീടുകള്‍, ആരാധനാലയങ്ങള്‍, ശ്മശാനം, വിദ്യാലയം എന്നിവ ഒഴിവാക്കാന്‍ ആവശ്യപ്പെട്ടതായും കലക്ടര്‍ പറഞ്ഞു. എന്നാല്‍ അലൈന്‍മെന്റ് മാറ്റാന്‍ ആവശ്യമുയര്‍ന്നിട്ടില്ലെന്നും ഇക്കാര്യം പ്രായോഗികമല്ലെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു.

നിര്‍മാണ പ്രവര്‍ത്തനത്തിന് മുന്നോടിയായി ഭൂ ഉടമക്ക് നോട്ടീസ് നല്‍കണമെന്ന് ജനപ്രതിനിധികള്‍ ആവശ്യപ്പെട്ടു. ഒരു പ്രാവശ്യം തപാലിലൂടെ നോട്ടീസ് നല്‍കിയതാണെന്നും നിര്‍മാണം തൂടങ്ങുന്നതിന് മമ്പ് വീണ്ടും നല്‍കുമെന്നും കലക്ടര്‍ പറഞ്ഞു. ജനങ്ങളുടെ ആശങ്കപരിഹരിച്ച് ബോധ്യപ്പെടുത്തുമെന്നും അദ്ദേഹം അറിയിച്ചു.

കലക്ടറേറ്റില്‍ നടന്ന യോഗത്തില്‍ എംഎല്‍എമാരെ കൂടാതെ എം.ഐ. ഷാനവാസ് എം.പി. അസി.കലക്ടര്‍ അരുണ്‍.കെ.വിജയന്‍, ഡെപ്യുട്ടി കലക്ടര്‍മാരയ വി.രാമചന്ദ്രന്‍, ഡോ.ജെ.ഒ. അരുണ്‍, സി. അബ്ദുല്‍ റഷീദ്, ആര്‍.ഡി.ഒ അജീഷ് കെ, ഗെയില്‍ ഡി.ജി.എം. എന്‍.എസ് പ്രസാദ്, പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.ടി. ഉമ്മുകുല്‍സു, (ഇരുമ്പിളിയം) കമ്മദ്കുട്ടി (കുഴിമണ്ണ) ഷാജി.സി.പി.(കോഡൂര്‍), മുനര്‍വര്‍ (അരിക്കോട്) സുമയ്യ സലിം (പൂക്കോട്ടൂര്‍) എന്നിവര്‍ പങ്കെടുത്തു.

Sharing is caring!