ജമാഅത്തെ ഇസ്ലാമിക്കെതിരെ ഗുരുതര ആരോപണവുമായി സി.പി.എം

ജമാഅത്തെ ഇസ്ലാമിക്കെതിരെ ഗുരുതര ആരോപണവുമായി സി.പി.എം. ഗെയിലില്‍ നിന്ന് ലക്ഷങ്ങള്‍ വാടകയിനത്തില്‍ സ്വന്തമാക്കിയതാാണ് സി.പി.എം നേതാക്കള്‍ ആരോപിക്കുന്നത്. പൊതുവിലുള്ള മുസ്ലിം അസ്ഥിത്വമുള്ള സംഘടനകളുടെ സാനിധ്യത്തെ ‘ഏഴാം നൂറ്റാണ്ടിലെ പ്രാകൃതബോധത്തില്‍ നിന്ന് ജനങ്ങളെ ഇളക്കിവിടുന്ന തീവ്രവാദ സംഘങ്ങള്‍’ എന്നാക്ഷേപിച്ചതിന് പുറമെയാണ് ഗെയിലില്‍ നിന്ന് ലക്ഷങ്ങള്‍ വാടകയിനത്തില്‍ സ്വന്തമാക്കിയതായി സി.പി.എം നേതാക്കള്‍ ആരോപിച്ചത്.
കണ്ണൂര്‍ ജില്ലയില്‍ കൂടാളി പഞ്ചായത്തിലെ കൊളപ്പയില്‍ ഗെയിലിന്റെ പദ്ധതി തുടങ്ങിയ കാലം മുതല്‍ എട്ടു വര്‍ഷത്തോളമായി ജമാഅത്തെ ഇസ്ലാമിയുടെ അധീനതയിലുള്ള 100 ഏക്കര്‍ സ്ഥലത്ത് ഗെയില്‍ പൈപ്പുകള്‍ സൂക്ഷിക്കുന്നുണ്ട്. ഇതിന് പ്രതിമാസം 2,63,000 രൂപ വാടകയായി ജില്ലാ ശൂറാ സമിതി കൈപ്പറ്റുന്നു. ഈയിനത്തില്‍ കോടിക്കണക്കിന് രൂപയാണ് കൈപ്പറ്റിയത്. ഇപ്പോള്‍ പൈപ്പുകള്‍ കൊണ്ടു പോയാല്‍ വാടകയിനത്തിലുള്ള വരുമാനം നിലക്കും. ഇതുപോലുള്ള പല തെറ്റായ പ്രവര്‍ത്തനങ്ങള്‍ ഒരു വശത്ത് നടത്തി സാമ്പത്തിക ലാഭം കൊയ്യുകയും മറുവശത്ത് സര്‍ക്കാരിന്റെ വികസന പദ്ധതികളെ അട്ടിമറിച്ച് വര്‍ഗീയത പടര്‍ത്താനുമുള്ള ശ്രമങ്ങളാണ് ഗെയില്‍ പൈപ്പ് ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് തുടരുന്നതെന്നുമാണ് ആരോപണം. നേതാക്കളുടെ സോഷ്യല്‍ മീഡയകള്‍ക്ക് പുറമെ പാര്‍ട്ടി പ്രസിദ്ധീകരണങ്ങളില്‍ ചിത്രം സഹിതമാണ് ഇവ നല്‍കിയത്.
മുമ്പ് ജമാഅത്തെ ഇസ്ലാമി വിശദീകരിച്ച സംഭവത്തെ അസ്ഥാനത്ത് പ്രചരണമാക്കുകയാണെന്നും കാരശ്ശേരി പഞ്ചായത്തില്‍ ഉള്‍പ്പെടെ എല്‍.ഡി.എഫിനുള്ള പിന്തുണ പിന്‍വലിക്കണമെന്നുമാണ് ജമാഅത്തെ ഇസ്ലാമി പ്രവര്‍ത്തകരുടെ വികാരം. മുക്കം നഗരസഭാ ഭരണം താങ്ങി നിര്‍ത്തുന്നത് പോലും തങ്ങളാണെന്നിരിക്കെ സി.പി.എമ്മുമായി സഹകരിച്ച് പോവരുതെന്നാണ് അണികളുടെ പൊതു വികാരം.
RECENT NEWS

ജലീലിന്റെ സീറ്റ് പിടിക്കാന് ലീഗ് ഇറക്കുന്നത് ഫിറോസ് കുന്നംപറമ്പിലിനെ?
ലീഗിന്റെ ബദ്ധശത്രുവായ മന്ത്രി കെ.ടി ജലീലിന്റെ തവനൂര് സീറ്റ് തിരിച്ചുപിടിക്കാന് ഫിറോസ് കുന്നംപറമ്പിലിനെ മത്സര രംഗത്തിറക്കാന് ലീഗ് ആലോചിക്കുന്നതായി പ്രചരണം.