ജനകീയ സമരങ്ങളെ അടിച്ചൊതുക്കാന്‍ ശ്രമിക്കുന്നത് ആശയപരമായ ഭീരുത്വം: ശിഹാബ് പൂക്കോട്ടൂര്‍

പൂക്കോട്ടൂര്‍ (മലപ്പുറം): ജനകീയ സമരങ്ങളെ അഭിമുഖീകരിക്കാനുള്ള ഭീരുത്വം കാരണമാണ് ഇടതു സര്‍ക്കാര്‍ അടിച്ചൊതുക്കാനും വ്യാജാരോപണങ്ങള്‍ ഉന്നയിച്ചു നേരിടാനും ശ്രമിക്കുന്നതെന്ന് ജമാഅത്തെ ഇസ്ലാമി സംസ്ഥാന സെക്രട്ടറി ശിഹാബ് പൂക്കോട്ടൂര്‍. തങ്ങളുടെ നേതൃത്വത്തിലല്ലാതെ നടക്കുന്ന സമരങ്ങളെ തീവ്രവാദ മുദ്ര ചാര്‍ത്തി എതിര്‍ക്കുന്നത് സി.പി.എം മുമ്പും സ്വീകരിച്ചിരുന്ന നയമാണ്. തങ്ങളുടെ ഇസ് ലാം വിരുദ്ധ നിലപാടുകള്‍ ഇത്തരം സന്ദര്‍ഭങ്ങളില്‍ അവര്‍ പുറത്ത് പ്രകടിപ്പിക്കാറുണ്ട്.

ഗെയില്‍ വിരുദ്ധ സമരങ്ങളെയും ഈ രീതിയിലാണ് അവര്‍ എതിര്‍ത്തു കൊണ്ടിരിക്കുന്നത്. ജനകീയ ചെറുത്തുനില്‍പ്പുകളെ കണ്ടില്ലെന്ന് നടിച്ച് മുന്നോട്ട് പോകാന്‍ അധികകാലം ഏത് ഭരണകൂടത്തിനും സാധിക്കുകയില്ലെന്നും അദ്ദേഹം ഉണര്‍ത്തി. സോളിഡാരിറ്റി പ്രാദേശിക തല കര്‍മ്മ പദ്ധതി പ്രഖ്യാപന പൊതുസമ്മേ ഇനത്തില്‍ മുഖ്യ പ്രഭാഷണം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം.സോളിഡാരിറ്റി പ്രതിനിധി സഭാംഗം എ .ടി ശറഫുദ്ദീന്‍ പൊതുസമ്മേളനംഉല്‍ഘാടനം നിര്‍വ്വഹിച്ചു. യൂത്ത് ഫോറം പ്രസിഡണ്ട് ഡോ: അബ്ദുല്‍ ജലീല്‍ അദ്ധ്യക്ഷത വഹിച്ചു. സോളിഡാരിറ്റി വെളളുവമ്പ്രം ഏരിയാ സെക്രട്ടറി അബ്ദുല്‍ ഹാദി, എന്‍ .ഇബ്രാഹിം, കെ.മുഹ് യുദ്ദീന്‍ അലി എന്നിവര്‍ സംസാരിച്ചു.എം.ഖമറുദ്ദീന്‍ സ്വാഗതവും എം.ഇര്‍ഷാദ് നന്ദിയും പറഞ്ഞു.

Sharing is caring!