സംസ്ഥാനത്തെ നിയമ വ്യവസ്ഥയെയാണ് ഗെയ്ല് വെല്ലുവിളിക്കുന്നത് കെ.എം. ഷാജി
ഗെയില് സമരത്തില് ഇടതുപക്ഷ സര്ക്കാര് സ്വീകരിച്ചു വരുന്ന ജന വിരുദ്ധ നയങ്ങളെ ശക്തമായി വിമര്ശിച്ച് അഴീക്കോട് എം എല് എ കെ.എം ഷാജി. തന്റെ ഫെയ്സ്ബുക്ക് പേജിലാണ് മുഖ്യമന്ത്രിക്കെതിരെയും സര്ക്കാറിന്റെ സംഘപരിവാര് വിധേയത്വവും വിമര്ശിച്ചു കൊ ണ്ടുള്ള കുറിപ്പ് പോസ്റ്റ് ചെയ്തിര്കുന്നത്. പോസ്റ്റിന്റെ പൂര്ണ്ണ രൂപം
കേരള ചരിത്രത്തില് മുമ്പെങ്ങുമില്ലാത്ത വിധത്തിലാണ് കോഴിക്കോട്, മലപ്പുറം ജില്ലകളില് ഗെയ്ല് പ്രകൃതി വാതക പൈപ്പ് ലൈന് പ്രവര്ത്തനങ്ങള് പുരോഗമിക്കുന്നത്. ഗെയ്ല് അധികാരികളല്ല പൊലീസാണ് അവിടെ പ്രവൃത്തികള്ക്ക് നേതൃത്വം നല്കുന്നത്. സംസ്ഥാനത്തെ നിയമ വ്യവസ്ഥയെയാണ് ഗെയ്ല് വെല്ലുവിളിക്കുന്നത്. സര്ക്കാര് തന്നെ നിയമത്തെ വെല്ലുവിളിക്കുന്ന കാഴ്ചയാണ് ഉള്ളത്.
പൊലിസിനെ നേരത്തെ ആര് എസ് എസിന് കീഴിലാക്കുന്ന തിരക്കിലായിരുന്നു മുഖ്യമന്ത്രി. അതിനാല് തന്നെ മുക്കത്ത് കോഴിക്കോട് മലപ്പുറം ജില്ലാ അതിര്ത്തിയില് പൊലീസ് ഭീകരതക്ക് പിന്തുണയുമായി കുമ്മനം രാജശേഖരന് രംഗത്ത് വന്നിട്ടുണ്ട്.
സംസ്ഥാനത്ത് ഭൂമി ഏറ്റെടുക്കുന്നതിന് കൃത്യമായ നിയമങ്ങള് ഉണ്ട്. അതൊന്നും ഗെയില് പാലിച്ചതായി അറിവില്ല. ഭൂമി ഏറ്റെടുക്കാന് സര്ക്കാര് വിജ്ഞാപനം ഇറങ്ങി ഉടമക്ക് നോട്ടിസ് നല്കേണ്ടതുണ്ട്. ഔദ്യോഗികമായി ഭൂമി അളന്ന് ഏറ്റെടുത്തിട്ടില്ല. അതിനാല് തന്നെ നഷ്ട പരിഹാരം നല്കാനോ, അതിനെ കുറിച്ച് തര്ക്കം ഉന്നയിക്കാനോ ഭൂവുടമക്ക് അവസരം കിട്ടിയിട്ടില്ല. ഭൂമി ഏറ്റെടുക്കുന്നതിനെ കുറിച്ച് കൃത്യമായ വിവരങ്ങള് ബന്ധപ്പെട്ട വില്ലേജ് പഞ്ചായത്ത് ഓഫീസുകളില്ല. സമരക്കാരോട് ഇതു വരെ സര്ക്കാര് ചര്ച്ച നടത്തിയിട്ടില്ല. ജനങ്ങളുടെ ആശങ്കയകറ്റാന് ഒരു വാര്ത്താ കുറിപ്പ് നല്കാന് പോലും റവന്യൂ വകുപ്പോ, ജില്ലാ കലക്ടറോ തയ്യാറായിട്ടില്ല. റവന്യൂ വകുപ്പിന്റെ ജോലിയാണ് പൊലീസ് ചെയ്യുന്നത്. ചട്ടപ്രകാരം ചെയ്യേണ്ടത് ടിയര്ഗ്യാസ് പൊട്ടിച്ചും, ഭീകരാന്തരീക്ഷം സൃഷ്ടിച്ചും ചെയ്യാനാണ് സര്ക്കാര് ശ്രമം.
കൊച്ചിയില് നിന്ന് കോയമ്പത്തുര് വഴി തമിഴ്നാട്ടിലെ ധര്മ്മപുരിയിലേക്കുള്ള ഗെയ്ല് പൈപ്പ് ലൈനിനെതിരെ കര്ഷക പ്രതിഷേധം തമിഴ്നാട്ടില് ആരംഭിച്ചു കഴിഞ്ഞു. സി പി എമ്മാണ് അവിടെ പ്രതിഷേധത്തിന് നേതൃത്വം നല്കുന്നത്. ഗെയ്ല് വിഷയത്തില് പിണറായി വിജയന് പറയുന്നത് പാര്ട്ടിയുടെ തമിഴ്നാട് ഘടകത്തിന് പോലും ബോധ്യമായിട്ടില്ലെന്ന് ചുരുക്കം.
പൈപ്പ് ലൈന് ഇടാന് പൊലിസിനെ കൂട്ടുപിടിക്കുന്ന ഈ ധൃതിയുടെ രാഷ്ട്രീയം വരും നാളുകളില് പുറത്തു വരും. ഏത് അഴിമതിയാണ് ഇതിലൂടെ മറച്ച് പിടിക്കാന് ശ്രമിക്കുന്നതെന്ന് കണ്ടറിയണം.
ഏഴാം നൂറ്റാണ്ടിലെ പ്രാകൃതബോധമാണ് ഗെയ്ല് വിരുദ്ധതക്ക് കാരണമെന്ന സി പി എം കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ പ്രസ്താവന ബോധപൂര്വ്വ മാകാന് സാധ്യതയില്ല. അബദ്ധം സംഭവിച്ചതായിരിക്കും. ബി ജെ പിയുമായി ഒന്നിച്ചിരുന്ന് പ്രസ്താവന തയ്യാറാക്കിയത് സി പി എം സെക്രട്ടറി മാറിയെടുത്തതായിരിക്കും. ആ അബദ്ധം ഇനി ആവര്ത്തിക്കാതിരിക്കാനുള്ള ജാഗ്രത പാര്ട്ടി കാണിക്കണം.
പിന്നെ മംഗലാപുരത്ത് പ്രകൃതി വാതകം എത്താന് ഏത് കുത്തക ക്കാണ് ഏറെ ധൃതിയെന്ന് നമുക്കറിയില്ല. അവര് പറയുന്നതല്ലേ പാര്ട്ടിയുടെയും മുഖ്യ രാജന്റെയുമൊക്കെ മൂലധനം.കാരശേരിയിലും , കാവനൂരിലും ഗെയ്ല് വിരുദ്ധ സമരത്തില് ക്യൂബാ മുകുന്ദന്മാരെ രമണന് സഖാവിന് കാണാന് കഴിയണെന്നില്ല.
RECENT NEWS
കർദിനാൾ ആര്ച്ച് ബിഷപ്പ് മാര് ജോര്ജ് ജേക്കബ് കൂവക്കാടിന് ആശംസ നേർന്ന് തങ്ങൾ
മലപ്പുറം: കത്തോലിക്ക സഭയുടെ കര്ദിനാളായി ചുമതലയേറ്റ ആര്ച്ച് ബിഷപ്പ് മാര് ജോര്ജ് ജേക്കബ് കൂവക്കാടിന് ആശംസകള് നേര്ന്ന് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്. കഴിഞ്ഞയാഴ്ച അദ്ദേഹത്തെ വത്തിക്കാനില് വെച്ച് കാണാനും സംസാരിക്കാനുമെല്ലാമുള്ള [...]