ഗെയില് സമരക്കാരെ രൂക്ഷമായി വിമര്ശിച്ച് മന്ത്രി കെ ടി ജലീല്
മലപ്പുറം: മഹല്ല് കമ്മിറ്റികളുടെ കത്തില്ലാതെ വിമാനം പള്ളിപ്പറമ്പിന് മുകളിലൂടെ എങ്ങനെയാ പറത്തുക എന്ന് പറയുന്നവരാണ് വികസന വിരോധികളെന്ന് മന്ത്രി കെ ടി ജലീല്. ഗെയില് സമരത്തെക്കുറിച്ചുള്ള അഭിപ്രായം ചോദിക്കുന്നതിനിടെയായിരുന്നു മന്ത്രിയുടെ പ്രതികരണം.
സാധാരണ വാട്ടര് ലൈന് പൈപ്പ് കടന്നു പോകുമ്പോഴുള്ള പോലത്തെ നിര്മാണ തടസങ്ങളെ ഗെയില് പൈപ്പ് കടന്നു പോകുന്നിടത്തുള്ളു. പൈപ്പ് ലൈന് കടന്നു പോകുന്ന സ്ഥലത്തിന്റെ ഉടമകള്ക്ക് മാര്ക്കറ്റ് വിലയുടെ അമ്പത് ശതമാനം നഷ്ടപരിഹാഹവും നല്കുന്നുണ്ട്. വലിയ നിര്മാണ പ്രവര്ത്തനങ്ങള് അല്ലാത്തത് സ്ഥലമുടമകള്ക്ക് നടത്താം. വേരുകള് ആഴത്തില് ഇറങ്ങാത്ത മരങ്ങളും കൃഷി ചെയ്യാം. സ്ഥലമുടമകള്ക്ക് നല്ല ഓഫറാണ് ജനങ്ങള്ക്ക് ലഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഇപ്പോഴത്തെ രീതിയിലാണ് കാര്യങ്ങളെങ്കില് ഒരു സര്ക്കാരിന്റെ കാലത്തും വികസനം വരില്ല. എല്ലാവര്ക്കും സൗകര്യങ്ങള് വേണം എന്നാല് ആകാശത്തുകൂടി പോയ്ക്കോട്ടെ എന്നാണ് നിലപാട്. വിമാനം പോകുന്നത് തടുക്കാന് കഴിയാത്തതു കൊണ്ടാണ് അതിന് ശ്രമിക്കാത്തതെന്നും അദ്ദേഹം വികസന വിരോധികളെ പുച്ഛിച്ചു.
RECENT NEWS
സമസ്ത-ലീഗ് സമവായ ചർച്ച ഒരു വിഭാഗത്തിന്റെ അസാനിധ്യത്തിൽ ഫലമില്ലാതെ അവസാനിച്ചു
മലപ്പുറം: സമസ്ത-ലീഗ് സമവായ ചർച്ച ഒരു വിഭാഗത്തിന്റെ അസാനിധ്യത്തിൽ ഫലമില്ലാതെ അവസാനിച്ചു. മലപ്പുറത്ത് നടന്ന യോഗത്തിൽ ലീഗ് അനുകൂല വിഭാഗം മാത്രമാണു പങ്കെടുത്തത്. ലീഗ് വിരുദ്ധ പക്ഷം വിട്ടുനിന്നു. എന്നാൽ സമസ്ത-ലീഗ് അഭിപ്രായ വ്യത്യാസങ്ങൾ [...]