ഗെയില്‍ വിരുദ്ധ സമരത്തിന് മതപരിവേഷം നല്‍കി മന്ത്രി തോമസ് ഐസക്കും

ഗെയില്‍ വിരുദ്ധ സമരത്തിന്  മതപരിവേഷം നല്‍കി  മന്ത്രി തോമസ് ഐസക്കും

മലപ്പുറം: ഗെയില്‍ വിരുദ്ധ സമരത്തിന് മതപരിവേഷം നല്‍കി മന്ത്രി തോമസ് ഐസകിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ലോകത്തെമ്പാടും സുരക്ഷിതമെന്ന് കരുതുന്ന പ്രകൃതിവാതക പൈപ്പ് ലൈന്‍ ശൃംഖല മലപ്പുറം, കോഴിക്കോട് ജില്ലകളിലെ ചില പ്രദേശങ്ങളില്‍ വരുമ്പോള്‍ ഭൂഗര്‍ഭ ബോംബായി മാറുന്നതെങ്ങനെയെന്ന് ധനമന്ത്രി ടി.എം തോമസ് ഐസക്. ഇവിടെയാണ് എസ്.ഡി.പി.ഐ പോലുള്ള ചില വര്‍ഗീയ പ്രസ്ഥാനങ്ങളുടെ പോപ്പുലിസ്റ്റ് മുദ്രാവാക്യങ്ങളുയര്‍ത്തി ജനപിന്തുണ നേടാനുള്ള കൊണ്ടുപിടിച്ചുള്ള ശ്രമങ്ങള്‍ വെളിപ്പെടുന്നത്. ദേശീയപാതയുടെ വീതി കൂട്ടുന്നതിനും എം.ആര്‍ വാക്‌സിനും ഇവര്‍ എതിരാണ് . മതചിഹ്നങ്ങളെ ഈ പ്രക്ഷോഭങ്ങളില്‍ ഉപയോഗപ്പെടുത്തി വര്‍ഗീയമായി ചേരി തിരിക്കാനും അവര്‍ക്ക് മടിയില്ല. ഇത് അത്യന്തം അപകടകരമായ ഒരു പ്രവണതയാണെന്നും കേരളത്തിന്റെ വികസനത്തിന് പ്രകൃതിവാതകം ആവശ്യമില്ലെന്ന വാദം ശുദ്ധ അസംബന്ധമാണെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ ഐസക് പറയുന്നു.

പ്രകൃതിവാതക പൈപ്പ് ലൈന്‍ കേരളത്തിന്റെ വികസനത്തിന് ഒഴിച്ചുകൂടാനാവില്ല. കേരളം ഊര്‍ജ ദരിദ്രമായ സംസ്ഥാനമാണ്. നമ്മുടെ പ്രധാന വ്യവസായങ്ങള്‍ പലതും താപോര്‍ജത്തിനെയും താരതമ്യേന വളരെ ഉയര്‍ന്ന വിലയുള്ള ഫ്യൂയല്‍ ഓയിലിനെയും മറ്റും ആശ്രയിച്ചാണ് പ്രവര്‍ത്തിക്കുന്നത്. ഈ പശ്ചാത്തലത്തിലാണ് പ്രകൃതിവാതകലഭ്യത കേരളത്തിലെ വ്യവസായവല്‍ക്കരണത്തിന് വലിയ അനുഗ്രഹമായിത്തീരുക. കെ.എസ്.ആര്‍.ടി.സി അടക്കം നഷ്ടത്തിലോടുന്ന പലസ്ഥാപനങ്ങളും ലാഭകരമാക്കാന്‍ പ്രകൃതിവാതക ലഭ്യത സഹായിക്കും. ഇതിലുപരി നഗരങ്ങളിലെ വീടുകളിലേക്ക് പൈപ്പു വഴി പാചകവാതകത്തിനു പകരം പ്രകൃതിവാതകം ലഭ്യമാക്കുന്നത് ജീവിത ചെലവ് കുറക്കും.

അബെുൃീലേേെഏകദേശം 15,000 കി.മീ. ദൈര്‍ഘ്യം വരുന്ന ഇന്ത്യയിലെ പ്രകൃതിവാതക ഗ്രിഡിനോട് കേരളത്തിലെ എല്‍.എന്‍.ജി ടെര്‍മിനലിനെ ബന്ധിപ്പിച്ചാല്‍ മാത്രമേ രാജ്യത്ത് ഉല്‍പാദിപ്പിക്കുന്ന പ്രകൃതിവാതകത്തിന്റെ സംസ്ഥാനവിഹിതം നമുക്ക് ലഭിക്കൂ. രാജ്യത്ത് ഉല്‍പാദിപ്പിക്കുന്ന പ്രകൃതിവാതകത്തിന് വിദേശത്ത് നിന്നും ഇറക്കുമതി ചെയ്യുന്ന പ്രകൃതിവാതകത്തേക്കാള്‍ വളരെ താഴ്ന്നവിലയാണ്. വില കുറഞ്ഞ പ്രകൃതിവാതകത്തിന്റെ സുലഭമായ ലഭ്യതയാണ് ഗുജറാത്തിലെയും ആന്ധ്ര, തെലങ്കാന സംസ്ഥാനങ്ങളിലെയും വ്യവസായക്കുതിപ്പിന് പിന്നിലെ ഒരു ഘടകം. ഇതെല്ലാം മറച്ചുവച്ചുകൊണ്ടാണ് ചിലര്‍ കൊച്ചിയില്‍ നിന്ന് മംഗലാപുരത്തേക്കുള്ള പ്രകൃതിവാതക പൈപ്പ് ലൈന്‍ മറ്റു സംസ്ഥാനങ്ങളിലെ വ്യവസായ കുത്തകകള്‍ക്ക് ഇന്ധനം എത്തിക്കാനുള്ള ഗൂഡാലോചനയാണ് എന്നും മറ്റും പ്രചരണം നടത്തുന്നതെന്നും മന്ത്രി പറയുന്നു.
ഗെയില്‍ പൈപ്പ് ലൈനിന്റെ കാര്യത്തില്‍ സര്‍ക്കാര്‍ ഭൂമി ഏറ്റെടുക്കുന്നില്ല. 20 മീറ്റര്‍ വീതിയില്‍ ഭൂഉപയോഗത്തിന് ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയേ ചെയ്യുന്നുള്ളൂ. വിളകള്‍ക്കും മറ്റും ന്യായമായിട്ടുള്ള നഷ്ടപരിഹാരം നല്‍കുന്നുണ്ടെന്നാണ് സര്‍ക്കാറിന്റെ നിലപാട്. മറിച്ചാണ് ആരുടെയെങ്കിലും അഭിപ്രായമെങ്കില്‍ അവ ചര്‍ച്ച ചെയ്യാം. ആരുടെയെങ്കിലും വീടിന് നഷ്ടമോ അപകടമോ വരുന്നുണ്ടെങ്കില്‍ അതും പൂര്‍ണമായിട്ടും പരിഹരിക്കാന്‍ സര്‍ക്കാര്‍ തയാറാണ്. പക്ഷെ പൈപ്പ് ലൈന്‍ വേണോ വേണ്ടയോയെന്നത് ഇനി ചര്‍ച്ച ചെയ്ത് തീരുമാനിക്കേണ്ട കാര്യമല്ല. കേരളത്തിലെ ജനങ്ങളോട് വോട്ട് ചോദിച്ചപ്പോള്‍ മാനിഫെസ്‌റ്റോയില്‍ വ്യക്തമാക്കി അംഗീകാരം നേടിയ നിലപാടാണിതെന്നും ഐസക് പറഞ്ഞു.

Sharing is caring!