ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പലതവണ ലൈംഗിക പീഡനത്തിന് വിധേയയാക്കിയെന്ന കേസില്‍ ബന്ധു പിടിയില്‍
ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പലതവണ ലൈംഗിക പീഡനത്തിന് വിധേയയാക്കിയെന്ന കേസില്‍ ബന്ധുവായ 26കാരനെ മഞ്ചേരി സി ഐ എന്‍ ബി ഷൈജു അറസ്റ്റ് ചെയ്തു. മൊറയൂര്‍ അരിമ്പ്ര അത്തിക്കുന്നുമ്മല് ഇര്‍ഷാദിനെയാണ് അറസ്റ്റ് ചെയ്തത്. എടപ്പാളിലെ രഹസ്യ കേന്ദ്രത്തില്‍ നിന്നും പ്രത്യേക അന്വേഷണ സംഘം പിടികൂടിയ പ്രതിക്കെതിരെ പോക്സോ നിയമ പ്രകാരം കേസ്സെടുത്തു. . ചൈല്‍ഡ് ലൈനില്‍ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് മഞ്ചേരി പോലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നത്.
സഹോദര ഭാര്യയുമായി രണ്ട് വര്‍ഷത്തോളമായി അടുപ്പത്തിലായിരുന്ന യുവാവ് ഈ വിവരം വീട്ടില്‍ അറിഞ്ഞതിനെ തുടര്‍ന്ന് കഴിഞ്ഞ ആഗസ്റ്റ് മാസം യുവതിയേയും 3 കുട്ടികളേയും കൂട്ടി ഒളിച്ചോടുകയായിരുന്നു. ഒരാഴ്ചക്കു ശേഷം വയനാട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്ന ഇവരെ പോലീസ് കണ്ടെത്തി കോടതിയില്‍ ഹാജരാക്കി. തുടര്‍ന്ന് യുവതിയും കുട്ടികളും ഇയാളോടൊപ്പം പോവുകയായിരുന്നു. രണ്ട് മാസത്തോളമായി മഞ്ചേരി കാരാപ്പറമ്പിലെ വാടക ക്വാര്‍ട്ടേഴ്സില്‍ താമസിച്ചു വരികയായിരുന്നു. വയനാട്ടില്‍ ഒളിവില്‍ കഴിഞ്ഞ സമയത്തും മഞ്ചേരിയിലെ വാടക വീട്ടില്‍ വച്ചും തന്നെ ഇയാള്‍ പീഢിപ്പിക്കാന്‍ ശ്രമിച്ചതായി കുട്ടി ചൈല്‍ഡ് ലൈനില്‍ പരാതി നല്കി.
ഇതറിഞ്ഞ് പ്രതി ഒളിവില്‍ പോവുകയായിരുന്നു. തുടര്‍ന്ന് മലപ്പുറം ജില്ലാ പോലിസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ മഞ്ചേരി സി ഐ എന്‍ബി ഷൈജു, എസ് ഐ റിയാസ് ചാക്കീരി, ജൂനിയര്‍ എസ്ഐ ഫക്രുദ്ദീന്‍ എന്നിവരുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘാംഗങ്ങളായ ഉണ്ണികൃഷ്ണന് മാരാത്ത്, പി. സഞ്ജീവ്, മുഹമ്മദ് സലിം എന്നിവരാണ് പ്രതിയെ പിടികൂടിയത്. 2017 ഓഗസ്റ്റ് 15നും 19നും ഇടയില്‍ മാനന്തവാടിയിലെ വാടക വീട്ടില്‍ വെച്ചും ഒക്ടോബര്‍ 23ന് മഞ്ചേരി കാരാപ്പറമ്പിലെ വാടക ക്വാര്‍ട്ടേഴ്സില്‍ വെച്ചും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് കേസ്. പ്രതിയെ മഞ്ചേരി പോക്സോ സ്പെഷ്യല്‍ കോടതി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.
RECENT NEWS
ആരാണ് ഷൗക്കത്തെന്ന് അൻവർ; നിലമ്പൂരിൽ വി എസ് ജോയ് യു ഡി എഫ് സ്ഥാനാർഥിയാകണം
തിരുവനന്തപുരം: നിലമ്പൂരിൽ ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് പി വി അൻവർ. യു ഡി എഫ് സ്ഥാനാർഥിക്ക് നിലമ്പൂരിൽ പിന്തുണ നൽകുമെന്നും അദ്ദേഹം പറഞ്ഞു. പിണറായിസത്തിന് അവസാനത്തെ ആണി അടിക്കാനാണ് നിലമ്പൂരിൽ യു ഡി എഫിന് പിന്തുണ പ്രഖ്യാപിക്കുന്നതെന്ന് അൻവർ [...]