മഞ്ചേരി നഗരത്തിലെ കടിയില്‍ നിന്ന് മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച കേസില്‍ പ്രതി അറസ്റ്റില്‍

മഞ്ചേരി നഗരത്തിലെ കടിയില്‍ നിന്ന് മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച കേസില്‍ പ്രതി അറസ്റ്റില്‍

മഞ്ചേരി നഗരത്തിലെ കടിയില്‍ നിന്ന് മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച കേസില്‍ പ്രതി അറസ്റ്റില്‍. നിലമ്പൂര്‍ ചന്തക്കുന്ന് മുമ്മൂള്ളി ഒറ്റകത്ത് യൂസുഫ് (43)നെയാണ് എസ് ഐ റിയാസ് ചാക്കീരി അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ 30നാണ് കേസിന്നാസ്പദമായ സംഭവം.

മഞ്ചേരി പുതിയ ബസ് സ്റ്റാന്റിലെ എച്ച് ഡി വേള്‍ഡ് എന്ന മൊബൈല്‍ ഫോണ്‍ കടയില്‍ കയറിയ പ്രതി 13000 രൂപ വില വരുന്ന ഫോണ്‍ കവര്‍ന്നു എന്നാണ് കേസ്. മരത്താണി കരിമുടിക്കല്‍ അബ്ദുല്‍ ഖാദറിന്റെ മകന്‍ അബ്ദുല്‍ അസീസ് (35) ആണ് പരാതിക്കാരന്‍. മഞ്ചേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് ഹരിപ്രിയ പി നമ്പ്യാര്‍ പ്രതിയെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.

Sharing is caring!