ഗെയില്‍ സമരക്കാരെ വിരട്ടി വീണ്ടും മുഖ്യമന്ത്രി

ഗെയില്‍ സമരക്കാരെ വിരട്ടി വീണ്ടും മുഖ്യമന്ത്രി

ഗെയില്‍ സമരക്കാരെ വിരട്ടി വീണ്ടും മുഖ്യമന്ത്രി. വികസന വിരോധികളുടെ സമ്മര്‍ദങ്ങള്‍ക്കോ വിരട്ടലുകള്‍ക്കോ സര്‍ക്കാര്‍ വഴങ്ങില്ലെന്നും ചിലര്‍ വികസനത്തിന് എതിരു നില്‍ക്കുകയാണെന്നും പിണറായി വിജയന്‍ പറഞ്ഞു. ജനകീയ സമരങ്ങള്‍ക്ക് വഴങ്ങുന്ന കാലം കഴിഞ്ഞു.

സംസ്ഥാനത്തിന്റെ വികസനത്തിന് ആവശ്യമായ ഒരു പദ്ധതിയും പിന്‍വലിക്കുകയോ നിര്‍ത്തിവയ്ക്കുകയോ ചെയ്യില്ല. സംസ്ഥാനത്ത് വികസനം വേണമെന്നാണ് എല്ലാവരും ആഗ്രഹിക്കുന്നത്. വികസനപ്രവൃത്തികള്‍ക്ക് എതിരു നില്‍ക്കുന്നത് കുറഞ്ഞ ആളുകളാണ്. ചില നിക്ഷിപ്ത താല്‍പര്യങ്ങളാണ് അവരെ നയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. തൃശൂര്‍ ഫയര്‍ ആന്റ് റെസ്‌ക്യൂ അക്കാദമിയില്‍ പാസിങ് ഔട്ട് പരേഡില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Sharing is caring!