കഞ്ഞിക്കും ജിഎസ്ടി; ആശുപത്രി കാന്റീന് ബില്‍ വൈറലാകുന്നു
മലപ്പുറം: പൊടിയരി കഞ്ഞിക്കും ജിഎസ്ടി വാങ്ങിയ പ്രമുഖ ആശുപത്രി കാന്റീനിലെ ബില്ല് സാമൂഹിക മാധ്യമങ്ങളില്‍ വൈറലാകുന്നു. കോട്ടക്കലിലെ പ്രമുഖ ആശുപത്രിയില്‍ നിന്നും കഞ്ഞി വാങ്ങിയപ്പോള്‍ ലഭിച്ച ബില്ലാണ് വാട്സ്ആപിലും ഫേസ്ബുക്കിലും പ്രചരിക്കുന്നത്
20 രൂപയുടെ പൊടിയരികഞ്ഞിക്ക് 12 ശതമാനമാണ് ജിഎസ്ടി ചുമത്തിയിരിക്കുന്നത്. കേന്ദ്ര-സംസ്ഥാന വിഹിതമായി ആറ് ശതമാനം നിരക്കില്‍ 1.20 രൂപയാണ് ഈടാക്കിയിരിക്കുന്നത്. ആകെ വിലയായി 22 രൂപയും ബില്ലില്‍ കാണിച്ചിട്ടുണ്ട്. ഒക്ടോബര്‍ 31ന് കഞ്ഞി കുടിച്ചപ്പോള്‍ ലഭിച്ചതാണെന്ന് ബില്ലില്‍ നിന്നും വ്യക്തമാകുന്നു.
കഞ്ഞി കുടിച്ചപ്പോള്‍ ലഭിച്ച ജിഎസ്ടി ബില്ല് ട്രോള്‍ ഗ്രൂപ്പുകളിലും ചര്‍ച്ചയായിട്ടുണ്ട്. ആര്‍ക്ക് ലഭിച്ച ബില്ലാണെന്ന് പോസ്റ്റുകളില്‍ വ്യക്തമായിട്ടില്ല. കഞ്ഞിക്ക് പോലും ജിഎസ്ടി, പാവപ്പെട്ടവന്റെ ഇന്ത്യ എന്ന അടിക്കുറിപ്പോടെയാണ് ബില്ല് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.
RECENT NEWS
ബൈക്കപകടത്തിൽ പരുക്കേറ്റ് ചികിൽസയിലായിരുന്ന വിദ്യാർഥി മരിച്ചു
വളാഞ്ചേരി: ബൈക്കപകടത്തിൽ പരുക്കേറ്റ് ചികിൽസയിലായിരുന്ന വിദ്യാർഥി മരിച്ചു. ബൈപ്പാസ് റോഡ് സ്വദേശിയും മമ്പുറത്ത് താമസക്കാരനുമായ വി കെ റഹീമിന്റെ (ഓട്ടോ ഡ്രൈവർ) മകൻ സൽമാൻ മമ്പുറമാണ് മരിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച്ച വളാഞ്ചേരി പോലീസ് സ്റ്റേഷൻ പരിധിയിൽ [...]