കോടിക്കണക്കിന്ന് രൂപയുടെ കുഴല്‍പ്പണം കാറിന്റെ രഹസ്യ അറയില്‍ ഒൡപ്പിച്ചു കടത്തിയ രണ്ടുപേര്‍ പിടിയില്‍

കോടിക്കണക്കിന്ന് രൂപയുടെ കുഴല്‍പ്പണം കാറിന്റെ രഹസ്യ അറയില്‍ ഒൡപ്പിച്ചു കടത്തിയ രണ്ടുപേര്‍ പിടിയില്‍

പെരിന്തല്‍മണ്ണ: കോടിക്കണക്കിന്ന് രൂപയുടെ കുഴല്‍പ്പണം കാറിന്റെ രഹസ്യ അറയില്‍ ഒൡപ്പിച്ചു കടത്തിയ രണ്ടുപേര്‍ പിടിയില്‍. കോഴിക്കോട് മായനാട് സ്വദേശി ഇന്‍ സിത്താര്‍ വീട്ടില്‍ ഇക്ബാല്‍ അസീസ് (44), കൊടുവള്ളിമാനിപുരം സ്വദേശി അരീക്കാട്ടില്‍ വീട്ടില്‍ നസീര്‍ (48) എന്നിവരെയാണ് ഒരു കോടി അറുപത്തി ഒമ്പത് ലക്ഷത്തി നാല്‍പ്പത്തിനാലായിരത്തി അഞ്ഞൂറു രൂപ യുമായി പോലീസ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.

തമിഴ്‌നാട്, കര്‍ണ്ണാടക എന്നിവിടങ്ങളില്‍ നിന്നും കോടിക്കണക്കിന്ന് രൂപയും സ്വര്‍ണ്ണ ബിസ്‌ക്കറ്റും, വിദേശ കറന്‍സികളും പാലക്കാട് വഴി മലബാര്‍ മേഖലയിലേക്ക് കാറുകളിലും കരിയര്‍ മുഖാന്തിരം ട്രൈയിനുകളിലും കടത്തികൊണ്ടു വരുന്നതായി കുഴല്‍പ്പണമാഫിയകളില്‍ നിന്നും ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്താനത്തില്‍ ഒരാഴ്ചയോളം തുടര്‍ച്ചയായി ഡിവൈഎസ്പി മോഹനചന്ദ്രന്റെ നേതൃത്വത്തില്‍ സിഐടി എസ് ബിനു, ഏഎസ് ഐ പി .മോഹന്‍ദാസ് എന്നിവരുടെ നിരീക്ഷണത്തിലാണ് പാലക്കാട്‌നിന്നും കോഴിക്കോട്ടെക്ക് തുടര്‍ച്ചയായി കാറില്‍ കുഴല്‍പണം കൊണ്ടുവരുന്നതായ വിവരം കാറിന്റെ നമ്പര്‍ സഹിതം ലഭിച്ചത്.

പ്രതികള്‍ സഞ്ചരിച്ച കാറിനെ പിന്തുടര്‍ന്ന് വെള്ളിയാഴ്ച രാത്രി11 45 ടുകൂടി അങ്ങാടിപ്പുറം മേല്‍പ്പാലത്തില്‍ വെച്ചാണ് ഇവരെ അറസ്റ്റ് ചെയ്തത്.ഇവര്‍ സഞ്ചരിച്ചിരുന്ന കാറിന്റെ പിന്‍വശം സീറ്റി നോട് ചേര്‍ന്ന് പ്രത്യേക അറയുണ്ടാക്കിയാണ് പണം സൂക്ഷിച്ചിരുന്നത്. ഇത്തരം രഹസ്യ അറകള്‍ നിര്‍മ്മി ക്കുന്നവരെക്കുറിച്ചം പോലീസ് അന്വേഷണം നടത്തും.
ഈ പ്രതികളുടെ അറസ്റ്റോടെ ഇത്തരത്തില്‍ കുഴല്‍പണമിടപാടുകളും, സ്വര്‍ണ്ണ ബിസ്‌ക്കറ്റ് ഇടപാടുകളും നടത്തുന്ന മലപ്പുറം, കോഴിക്കോട് ജില്ലകളിലെ കരിയര്‍ മാരെക്കുറിച്ചും വിതരണക്കാരെക്കുറിച്ചും വിവരം ലഭിച്ചതായും അവരെല്ലാം നിരീക്ഷണത്തിലാണന്നും പോലീസ്അധികൃതരറിയിച്ചു.പ്രതികളെ ശനിയാഴ്ച പെരിന്തല്‍മണ്ണ ജ്യൂഡീഷ്യല്‍ മജി: കോടതി മുമ്പാകെ ഹാജരാക്കി.

Sharing is caring!