ഐ ഫോണ്‍ X സ്വന്തമാക്കിയ ആദ്യ മലയാളി വളാഞ്ചേരിക്കാരന്‍ ഷഹനാസ് പാലക്കല്‍
വളാഞ്ചേരി: ഐ ഫോണിന്റെ പത്താം വാര്‍ഷികത്തോടനുബന്ധിച്ച് ആപ്പിള്‍ പുറത്തിറക്കിയ ഐ ഫോണ്‍ X കേരളത്തില്‍ ആദ്യം സ്വന്തമാക്കി വളാഞ്ചേരി സ്വദേശി. ഇന്ത്യയില്‍ ഫോണിന്റെ രണ്ടാമത്തെ അവകാശിയും താനാണെന്ന് വളാഞ്ചേരി സ്വദേശിയായ ഷഹനാസ് പാലക്കല്‍ അവകാശപ്പെട്ടു. ഇന്നലെയാണ് ലോക വ്യാപകമായി ഐ ഫോണ്‍ X പുറത്തിറങ്ങിയത്.
ബാംഗ്ലൂരിലെ യു ബി സിറ്റി മാളില്‍ ഉച്ചയ്ക്ക് ശേഷം രണ്ടു മണി മുതല്‍ വരി നിന്നാണ് വൈകുന്നേരം ആറ് മണിക്ക് ഫോണ്‍ സ്വന്തമാക്കിയത്. ഇന്ത്യന്‍ സമയം ഇന്നലെ വൈകിട്ട് ആറ് മണിക്കായിരുന്നു ഫോണിന്റെ ആഗോള ലോഞ്ചിങ്. ഇന്‍ഷുറന്‍സ് തുകയടക്കം 1.10 ലക്ഷം രൂപ മുടക്കിയാണ് സില്‍വര്‍ നിറത്തില്‍ 256 GB സ്റ്റോറേജുള്ള ഫോണ്‍ ഇദ്ദേഹം സ്വന്തമാക്കിയത്.
ആപ്പിള്‍ പുറത്തിറക്കിയ ആദ്യ ഐ ഫോണ്‍ മുതല്‍ തന്നെ എല്ലാ മോഡലുകളും ആദ്യ ദിനം തന്നെ സ്വന്തമാക്കിയിരുനെന്ന് ഷഹനാസ് പറയുന്നു. സാധാരണ ഇംഗ്ലണ്ടില്‍ നിന്നാണ് എല്ലാ വര്‍ഷവും ഫോണ്‍ സ്വന്തമാക്കാറ്. ഇത്തവണ ഇന്ത്യയിലും ആദ്യ ദിനം തന്നെ ഫോണ്‍ ലഭ്യമാകുമെന്ന് ഉറപ്പുള്ളതുകൊണ്ട് ഇവിടെ നിന്നു തന്നെ വാങ്ങി.
വളാഞ്ചേരി സ്വദേശിയായ ഷഹനാസ് പാലക്കല്‍ ഗ്രീന്‍ ട്രേഡേഴ്സ് എന്ന സ്ഥാപനത്തിന്റെ ചെയര്‍മാനും, മാനേജിങ് ഡയറക്ടറുമാണ്. കോഴിക്കോടും, ബാംഗ്ലൂരുമടക്കമുള്ള ഇന്ത്യന്‍ നഗരങ്ങളിലും, വിദേശത്തും ഇദ്ദേഹത്തിന് ബിസിനസുണ്ട്.
എന്നാല്‍ അതേ സമയം ഡി ജി പി ലോക്നാഥ് ബെഹ്റയാണ് കേരളത്തില്‍ ആദ്യമായി ഫോണ്‍ സ്വന്തമാക്കിയതെന്ന അവകാശവാദവും ഉയരുന്നുണ്ട്.
RECENT NEWS
എല്‍ഡിഎഫ് സര്‍ക്കാര്‍ സ്മാര്‍ട്ട് സിറ്റിയെ ഞെക്കി കൊന്നുവെന്ന് പി കെ കുഞ്ഞാലിക്കുട്ടി
മലപ്പുറം: എല്‍ഡിഎഫ് സര്‍ക്കാര്‍ സ്മാര്‍ട്ട് സിറ്റിയെ ഞെക്കി കൊന്നുവെന്ന് പി കെ കുഞ്ഞാലിക്കുട്ടി എം എൽ എ. നഷ്ടപരിഹാരം നല്‍കുക എന്നത് വിചിത്രമായ നടപടിയാണ്. വലിയ പ്രതീക്ഷയില്‍ യുഡിഎഫ് കൊണ്ടുവന്ന പ്രൊജക്ടാണിത്. നഷ്ടപരിഹാരം നല്‍കുന്നതോടെ പരാജയം [...]