ലോറി ഡ്രൈവര്‍ക്ക് ദേശീയ നീന്തല്‍മത്സരത്തില്‍ സ്വര്‍ണം

ലോറി ഡ്രൈവര്‍ക്ക് ദേശീയ നീന്തല്‍മത്സരത്തില്‍ സ്വര്‍ണം

മലപ്പുറം: മഹാരാഷ്ട്രയില്‍ നടന്ന ദേശീയ മാസ്റ്റേഴ്‌സ് നീന്തല്‍ മത്സരത്തില്‍ കേരളത്തിന് വേണ്ടി സ്വര്‍ണം നേടിയ മേല്‍മുറി പെരുമ്പറമ്പ് സ്വദേശി സികെ റഹീമിന്റെ വിജയത്തിന് പിന്നില്‍ അര്‍പണബോധവും കഠിനപരിശീലനവും. ചെങ്കല്‍ ലോറിയുടെ ഡ്രൈവറായ റഹീമിന് ആദ്യ ദേശീയ മത്സരത്തില്‍ തന്നെ സ്വര്‍ണവും നേടാന്‍ കഴിഞ്ഞു.

25 കാരനായ റഹീം പരിശീലകരില്ലാതെയാണ് ഇതുവരെയുള്ള നേട്ടങ്ങള്‍ സ്വന്തമാക്കിയത്. കേരളോത്സവത്തിലാണ് ആദ്യമത്സരിത്തനിറങ്ങുന്നത്. മത്സര ഇനങ്ങളെ കുറിച്ച് വേണ്ടത്രെ നിശ്ചമില്ലാതെയായിരുന്നു അരങ്ങേറ്റം. ട്രയല്‍ ചെയ്യുന്നത് കണ്ട് മനസ്സിലാക്കിയാണ് വെള്ളത്തിലിറങ്ങിയത്. പിന്നീട് മത്സരങ്ങളില്‍ സ്ഥിരമായി പങ്കെടുക്കാന്‍ തുടങ്ങി. ഇന്റര്‍നെറ്റ് വഴി അ്താരാഷ്ട്ര മത്സരങ്ങള്‍ കണ്ടതും ഏറെ സഹായകമായി. ഒഴിവു സമയങ്ങളിലെല്ലാം നീന്തല്‍ പരിശീലനത്തിനിറങ്ങുമെന്നും റഹീം പറയുന്നു.

എവിടെ നീന്തല്‍ മത്സരം നടന്നാലും പങ്കെടുക്കുന്നില്ലെങ്കിലും കാഴ്ചക്കാരനായെങ്കിലും റഹിം അവിടെയെത്തും. ഇരുമ്പുഴി സ്വദേശി നിലോഫറും തന്നെ ഏറെ സഹായിച്ചതായി റഹീം പറയുന്നു. റഹീമിന്റെ വിജയത്തില്‍ എന്നും പ്രോത്സാഹനം നല്‍കി പിതാവ് അബൂബക്കറും മാതാവ് സഫിയയുമുണ്ട്. ഭാര്യ സജ്‌ന, സഹോദരങ്ങളായ മുഹമ്മദലി, ഫസീല എന്നിവരുടെ പിന്തുണയും ഏറെ സഹായം നല്‍കുന്നുണ്ടെന്ന് റഹീം പറഞ്ഞു.

Sharing is caring!