‘പടയൊരുക്ക’ത്തിന് ആളെ കൂട്ടാന്‍ നറുക്കെടുപ്പും

‘പടയൊരുക്ക’ത്തിന് ആളെ കൂട്ടാന്‍ നറുക്കെടുപ്പും

മലപ്പുറം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന യു ഡി എഫിന്റെ ‘പടയൊരുക്കം’ യാത്രക്ക് ആളെ കൂട്ടാന്‍ സമ്മാനപദ്ധതിയും. പടയൊരുക്കും മലപ്പുറം ഫേസ്ബുക്ക് പേജിലൂടെയാണ് സമ്മാനപദ്ധതി നടപ്പാക്കുന്നത്. നറുക്കെടുപ്പിലൂടെ വിജകയികളെ പ്രഖ്യാപിക്കുമെന്നാണ് പോസ്റ്റില്‍ പറയുന്നത്. നറുക്കെടുപ്പ് സാമൂഹിക മാധ്യമങ്ങളില്‍ വിവാദമയാതോടെ പോസ്റ്റ് ഡിലീറ്റ് ചെയ്തു.

ഫേസ്ബുക്ക് പേജിലെ പോസ്റ്റിന് താഴെ നമ്പര്‍ കമന്റായി രേഖപ്പെടുത്തുകയും പോസ്റ്റ് ഷെയര്‍ ചെയ്യുകയും ചെയ്യുന്നവര്‍ക്കാണ് നറുക്കെടുപ്പില്‍ പങ്കെടുക്കാനര്‍ഹത. നറുക്കെടുപ്പിലെ വിജയിക്ക് ജഥയുടെ സ്വീകരണത്തില്‍ സമ്മാനം നല്‍കുമെന്നും പറയുന്നു. പ്രതിപക്ഷ നേതാവില്‍ നിന്നും സമ്മാനം നേടൂ എന്ന തലകെട്ടോടെയാണ് പദ്ധതി ഒരുക്കിയിരിക്കുന്നത്. നറുക്കെടുപ്പ് നവംബര്‍ ഒമ്പതിന് മുന്‍ വിദ്യാഭ്യാസ മന്ത്രി പികെ അബ്ദുറബ്ബ് നിര്‍വഹിക്കുമെന്നും പോസ്റ്റില്‍ പറയുന്നു.

Sharing is caring!