ഞങ്ങള്‍ക്ക് ചെയ്യാനായത് നിങ്ങള്‍ക്കു കഴിയുമോ?

ഞങ്ങള്‍ക്ക് ചെയ്യാനായത്  നിങ്ങള്‍ക്കു കഴിയുമോ?

മലപ്പുറം: ഗെയില്‍ ഇരകള്‍ക്കുവേണ്ടി യു.ഡി.എഫ് ഭരണ സമയ കാലത്ത് ഞങ്ങള്‍ക്ക് ചെയ്യാനായത് നിങ്ങള്‍ക്കു കഴിയുമോയെന്ന് സി.പി.എമ്മിനോട് കോഡൂര്‍ പഞ്ചായത്ത് യൂത്ത്‌ലീഗ് കമ്മിറ്റി.
യു.ഡി.എഫ് ഭരണകാലത്ത് ഗെയില്‍ പദ്ധതിയുടെ പ്രവര്‍ത്തനം കോഡൂരിന്റെ അതിര്‍ത്തിയില്‍ വെച്ച് യൂത്ത് ലീഗിന് നിര്‍ത്തലാക്കാന്‍ സാധിച്ചത് ഇതിന്റെ ഉദാഹരണമാണെന്നും പഞ്ചായത്ത് യൂത്ത്‌ലീഗ് കമ്മിറ്റി അവകാശപ്പെടുന്നു.
ഇതുപോലെ ഇന്ന് കേരളം ഭരിക്കുന്ന പിണറായി വിജയന്‍ സര്‍ക്കാറിനെകൊണ്ട് കോഡൂരിലെ സി.പി.ഐ(എം) നും ഡി.വൈ.എഫ്.ഐക്കും സാധിക്കുമോയെന്നും കോഡൂര്‍ പഞ്ചായത്ത് യൂത്ത് ലീഗ്.

ഇത് വെല്ലുവിളിയല്ലെന്നും ഇരകളുടെ ശങ്കയകറ്റാനാണ്. സി.പി.ഐ(എം) വിചാരിച്ചാല്‍ ഇത് അവസാനിപ്പിക്കാന്‍ സാധിക്കുമെന്നും പഞ്ചായത്ത് യൂത്ത്‌ലീഗ് കമ്മിറ്റി പറഞ്ഞു.
യോഗത്തില്‍ യൂത്ത് ലീഗ് പ്രസിഡന്റ് നൗഷാദ് പരേങ്ങല്‍ അദ്ധ്യക്ഷം വഹിച്ചു.ജനറല്‍ സെക്രട്ടറി മുജീബ് .ടി ഉദ്ഘാടനം ചെയ്തു. കെ.ടി റബീബ്, ഷാനിദ് കോഡൂര്‍, സിദ്ധീഖലി പിച്ചന്‍, ഷിഹാബ് അരീകത്ത്, അജ്മല്‍ തറയില്‍, ജൈസല്‍ മങ്ങാട്ടുപുലം, ഹക്കീം പി.പി എന്നിവര്‍ സംസാരിച്ചു

അതേ സമയം ഗെയില്‍ പദ്ധതി നിര്‍മാണ പ്രവര്‍ത്തനങ്ങല്‍ നിര്‍ത്തിവെക്കണമെന്ന് കോഡൂര്‍ പഞ്ചായത്ത് മുസ്്‌ലിംലീഗ് കമ്മിറ്റി സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. പാവപ്പെട്ടവരുടെ വീടും കിടപ്പാടവും സൈ്വര്യജീവിതവും നഷ്ടപ്പെടുത്തുന്ന രീതിയില്‍ പൈപ്പലൈന്‍ സ്ഥാപിക്കുന്നത് നിര്‍ത്തിവെക്കണം. മതിയായ നഷ്ടപരിഹാരം നല്‍കാതെയും ഉടമകള്‍ക്ക് നോട്ടീസ് നല്‍കാതെയും ഭൂമി ഏറ്റുടുക്കുന്നതും കൃഷിയിടങ്ങളില്‍ വിളവിന് പാകമായ കാര്‍ഷികോത്പന്നങ്ങള്‍ മുന്നറിയിപ്പില്ലാതെ നശിപ്പിക്കുന്നതും അവസാനിപ്പിക്കണം.

അനീതിക്കെതിരെ നടത്തുന്ന ബഹുജന സമരം അക്രമമാര്‍ഗത്തിലൂടെ അടിച്ചമര്‍ത്തുന്ന പൊലീസ് നയം നീതീകരിക്കാനാവില്ല. പരസ്പരം ചര്‍ച്ച ചെയ്യുന്നതിനും ജനവാസ കേന്ദ്രങ്ങളിലൂടെയുള്ള പൈപ്പ് ലൈന്‍ മാറ്റി സ്ഥാപിക്കുന്നതിനും അധികൃതരോട് മുസ്്‌ലിംലീഗ് ആവശ്യപ്പെട്ടു. യോഗത്തില്‍ മുസ്്‌ലിംലീഗ് പ്രസിഡന്റ് വി.മുഹമ്മദ് കുട്ടി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി കെ.എന്‍.എ ഹമീദ് മാസ്റ്റര്‍, ട്രഷറര്‍ പി.സി മുഹമ്മദ് കുട്ടി മാസ്റ്റര്‍, വൈസ് പ്രസിഡന്റുമാരായ. പൊന്നേത്ത് അബ്ബാസ്, കുന്നത്ത് കുഞ്ഞിമുഹമ്മദ്, സെക്രട്ടറിമാരായ എം.പി മുഹമ്മദ്, പി.ടി റാഫി മാസ്റ്റര്‍, സി.പി ഷാജി, എം.ടി ബഷീര്‍, പാന്തൊടി ബാപ്പുട്ടി, കെ.എന്‍ ഷാനവാസ്, ടി.മുജീബ്, നൗഷാദ് പി, പി.പി മുജീബ്, ജഹ്്ഫര്‍ പി, കെ.ടി റബീഅ്് സംസാരിച്ചു.

Sharing is caring!