ഗെയില്‍ വിരുദ്ധ സമരക്കാരുമായി സര്‍ക്കാര്‍ ചര്‍ക്ക് തയ്യാറായി

ഗെയില്‍ വിരുദ്ധ സമരക്കാരുമായി സര്‍ക്കാര്‍ ചര്‍ക്ക് തയ്യാറായി

മലപ്പുറം. ഗെയില്‍ വിരുദ്ധ സമരക്കാരുമായി സര്‍ക്കാര്‍ ചര്‍ക്ക് തയ്യാറായി. ഈ മാസം ആറിന് കോഴിക്കോട് കലക്ട്രേറ്റിലാണ് യോഗം ചേരുക. സമരസമിതി നേതാക്കള്‍. രാഷ്ട്രീയപാര്‍ട്ടികള്‍ ,നേതാക്കള്‍ തുടങ്ങിയവരെയാണ് ചര്‍ച്ചക്ക് വിളിച്ചത്.

വൈകീട്ട് നാലിന് കോഴിക്കോട് കലക്ട്രേറ്റിലാണ് യോഗം. യോഗത്തില്‍ വ്യവസായ വകുപ്പ് മന്ത്രി പങ്കെടുക്കും. സമര സമിതിയും കോഴിക്കോട് ജില്ലാ കലക്ടറും തമ്മില്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് നടപടി. പുനരധിവാസ പാക്കേജടക്കമുള്ള കാര്യത്തില്‍ തീരുമാനമായതായാണ് സൂചന.എന്നാല്‍ സര്‍ക്കാര്‍വിളിച്ച യോഗത്തില്‍ പങ്കെടുക്കുമോ എന്ന കാര്യം സമര സമിതി യോഗം ചേര്‍ന്ന് തീരുമാനിക്കും.സമരം ഏറ്റെടുക്കുമെന്ന് യു ഡി എഫ് നേതാക്കളും അടിച്ചമര്‍ത്തുന്നത് ശരിയല്ലെന്ന കാനം രാജേന്ദ്രന്‍ പറയുകയും ചെയ്ത സഹചര്യത്തിലാണ് ഇത്തരത്തില്‍ ഒരു നടപടിക്ക് സര്‍ക്കാര്‍ തയ്യാറായതെന്നാണ് വിലയിരുത്തല്‍

Sharing is caring!