ഗെയ്ല്‍ വിരുദ്ധസമരം യുഡിഎഫ് ഏറ്റെടുക്കും

മലപ്പുറം: ഗെയില്‍ പൈപ്പ് ലൈന്‍ പദ്ധതിക്കെതിരെ സംഘര്‍ഷം തുടരുന്ന മുക്കത്ത് വിഎം സുധീരന്റെയും പികെ കുഞ്ഞാലിക്കുട്ടിയുടെുയം നേതൃത്വത്തില്‍ യുഡിഎഫ് നേതാക്കള്‍ സന്ദര്‍ശനം നടത്തി. പി.കെ.ബഷീര്‍ എംഎല്‍എ, എം.ഐ.ഷാനവാസ് എംപി എന്നിവരും ഒപ്പമുണ്ടായിരുന്നു. സമരസമിതി പ്രവര്‍ത്തകരുമായി നേതാക്കള്‍ കൂടികാഴ്ച നടത്തി. സര്‍ക്കാര്‍ ഇടപെടലുണ്ടാവുന്നില്ലെങ്കില്‍ സമരം ഏറ്റെടുക്കുമെന്ന് നേതാക്കള്‍ അറിയിച്ചു.
സമരം ഏറ്റെടുക്കുന്ന കാര്യം അടുത്ത യുഡിഎഫ് യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്നും നേതാക്കള്‍ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്‍ ഏകാധിപതിയെപ്പോലെയാണ് പെരുമാറുന്നതെന്ന് വിഎം സുധീരന്‍ ആരോപിച്ചു. സമരം അടിച്ചമര്‍ത്താനുള്ള ശ്രമം തുടരുകയാണെങ്കില്‍ ഏറ്റെടുക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പറഞ്ഞു. പൈപ്പ് ലൈന്‍ പദ്ധതി സ്ഥാപിക്കുമ്പോള്‍ ജനവാസകേന്ദ്രങ്ങളെ ഒഴിവാക്കണമെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി ഇന്നലെ തന്നെ വ്യക്തമാക്കിയിരുന്നു.
അതേസമയം സമരക്കാരുമായി ചര്‍ച്ചക്കില്ലെന്ന നിലപാടിലാണ് സര്‍ക്കാരുള്ളത്. പോലീസ് അതിക്രമത്തെകുറിച്ച് സര്‍ക്കാര്‍ റിപ്പോര്‍ട്ട് തേടിയിട്ടില്ലെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു. മുക്കത്ത് സമരക്കാര്‍ക്കെതിരെയുടുത്ത പോലീസ് നടപടിക്കെതിരെ വിഎസ് അച്യുതാനന്ദനടക്കമുള്ളവര്‍ വിമര്‍ശനവുമായി വന്നിരുന്നു. സമരത്തിന് പിന്നില്‍ തീവ്രവാദികളാണെന്ന നിലപാടിലാണ് സിപിഎം. വരും ദിവസങ്ങളില്‍ സമരം ശക്തമാക്കുമെന്ന നിലപാടിലാണ് സമരസമിതിയുള്ളത്.
RECENT NEWS

ജലീലിന്റെ സീറ്റ് പിടിക്കാന്‍ ലീഗ് ഇറക്കുന്നത് ഫിറോസ് കുന്നംപറമ്പിലിനെ?
ലീഗിന്റെ ബദ്ധശത്രുവായ മന്ത്രി കെ.ടി ജലീലിന്റെ തവനൂര്‍ സീറ്റ് തിരിച്ചുപിടിക്കാന്‍ ഫിറോസ് കുന്നംപറമ്പിലിനെ മത്സര രംഗത്തിറക്കാന്‍ ലീഗ് ആലോചിക്കുന്നതായി പ്രചരണം.