‘അരികില്‍ നീ..’ വീഡിയോ ആല്‍ബം ശ്രദ്ധേയമാകുന്നു

‘അരികില്‍ നീ..’  വീഡിയോ ആല്‍ബം ശ്രദ്ധേയമാകുന്നു

ഒയാസിസ് എന്റര്‍ടൈന്‍മെന്റ് പുറത്തിറക്കിയ ‘അരികില്‍ നീ..’ പുതിയ വീഡിയോ ആല്‍ബം ശ്രദ്ധേയമാകുന്നു. സംഗീതം കൊണ്ടും മികച്ച വരികള്‍ കൊണ്ടും വ്യത്യസ്തത പൃലര്‍ത്തുന്ന ഈ പ്രണയഗാനം ഒരുദിവസം കൊണ്ട് അരലക്ഷത്തോളംപേരാണ് യുടൂബിലും ഫേസ്ബുക്കിലുമായി കണ്ടത്. മികച്ച ഫ്രെയ്മും ആല്‍ബത്തിന്റെ മറ്റൊരു പ്രത്യേകതയാണ്. വിനീത്, വിഷ്ണുപ്രിയ എന്നിവരാണ് ആല്‍ബത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. മാധ്യമ പ്രവര്‍ത്തക കൂടിയായ വിഷ്ണുപ്രിയയുടെ അഭിനയവും ഏറെ ശ്രദ്ധേയമാണ്.

ഗ്രാമത്തിന്റെ മനോഹാരിതയും നിഷ്‌കളങ്കതയും മികച്ച രീതിയില്‍ ചിത്രീകരിക്കാന്‍ ആല്‍ബത്തിന്റെ അണിയറപ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞു. കണ്ടുശീലിച്ച രീതിയിലാണെങ്കിലും പ്രണയം അവതരിപ്പിക്കുന്നതിന്റെ സൗന്ദര്യം കൂടുതല്‍ മനോഹരമായി പകര്‍ത്താനും അണിയറ പ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞിട്ടുണ്ട്. അമ്പലക്കാഴ്ച്ചകളും ഇരുട്ടിന്റെ പശ്ചാത്തലത്തിലുള്ള രംഗങ്ങളും മികച്ച രീതിയില്‍ ക്യാമറക്കണ്ണുകള്‍ ഒപ്പിയെടുത്തിട്ടുണ്ട്. ചടുലമായ, ഇമ്പമുള്ള സംഗീതം നിലവാരം പുലര്‍ത്തുന്നു.

ഹരീഷ് ബാബുവാണ് ആല്‍ബത്തിന്റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ഗാനത്തിന് സംഗീതം നല്‍കി ആലപിച്ചിരിക്കുന്നതും ഇദ്ദേഹംതന്നെ. അജയന്‍ വരികളെഴുതിയ ആല്‍ബം ഒയാസിസ് എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ കിഷോര്‍ ഒയാസിസാണ് നിര്‍മിച്ചിരിക്കുന്നത്. വിനീഷ്‌ ഒളവണ്ണയാണ് ആല്‍ബത്തിനായി ക്യാമറ ചലിപ്പിച്ചത്. എഡിറ്റിംഗ് വിഷ്ണു പി രമേശ്, കലാസംവിധാനം വിശാഖ് മനശ്ശേരി, കൊറിയോഗ്രഫി ഷഹദ് റഹ്മാന്‍ എന്നിവരും നിര്‍വഹിച്ചിരിക്കുന്നു.

https://www.youtube.com/watch?v=aSYWzIF4CTI&feature=youtu.be

Sharing is caring!