പാടത്ത് കോഴി മാലിന്യം തള്ളാനെത്തിയവരെ നാട്ടുകാര് പിടികൂടി – ലോറിയും, കൂട്ടിനു വന്ന കാറും നാട്ടുകാര് അടിച്ചു പൊളിച്ചു

വേങ്ങര: ഊരകം കല്ലേ ങ്ങല് പടി കല്പാത്തിക്കല്പാടത്ത് കോഴി മാലിന്യം തള്ളാനെത്തിയവരെ നാട്ടുകാര് പിടികൂടി – ലോറിയും, കൂട്ടിനു വന്ന കാറും നാട്ടുകാര് അടിച്ചു പൊളിച്ചു, വ്യാഴം പുലര്ച്ചെരണ്ടു മണിയോടെ കോഴി മാലിന്യം നിറച്ച സ്വരാജ് മസ്ത ലോറിയും അകമ്പടിക്കെത്തിയ മാരുതി സ്വിഫ്റ്റ് കാറുമാണ് സംഭവമറിഞ്ഞെത്തിയ നാട്ടുകാര് അടിച്ചു പൊളിച്ചത്. പ്രദേശത്ത് സ്ഥിരമായി മാലിന്യം തള്ളുന്നത് പതിവായതിനെ തുടര്ന്ന് നാട്ടുകാര് കാവലിരുന്നിരുന്നു.
ഇതറിയാതെ മാലിന്യവുമായെത്തിയവര് പാടത്ത് മാലിന്യം തള്ളുകയായിരുന്നു. കാവലിരുന്നവരുംക്ഷുഭിതരായിഓടിക്കൂടിയ നാട്ടുകാരും ചേര്ന്ന് കാറും ലോറിയും തകര്ത്തു. .മാലിന്യം ഇവരെക്കൊണ്ട് വാരിച്ച് വേങ്ങര അരീക്കൂളത്തെകോഴിക്കട ഉടമ പറമ്പില് ലത്തീഫ് .( 32)ന്റെ വീട്ടുമുറ്റത്ത് തള്ളി.ഇയാള് തന്റെ കടയിലെ മാലിന്യത്തിനു പുറമെ മറ്റു കടകളില് നിന്നും കിലോക്ക് .പന്ത്രണ്ട് രൂപ വെച്ച് മാലിന്യം ശേഖരിക്കുന്നതായും പറയപ്പെടുന്നു.
വീട്ടുമുറ്റത്ത് മാലിന്യം തള്ളിയതോടെ പ്രദേശമാകെ ദുര്ഗന്ധപൂരിതമായി. ഇ തോടെ സമീപവാസികളും, യാത്രക്കാരും വലഞ്ഞു. നാട്ടുകാരുടെയും, യുവാക്കളുടെയും പരിശ്രമത്തിനൊടുവില് ഇത് ഏറ്റെടുക്കാന് മറ്റൊരു കൂട്ടരെത്തി ഒടുവില് ബോഡി കെട്ടിയ ലോറിയില് മാലിന്യം കയറ്റി വൈകുന്നേരംഏഴു മണിയോടെ കൊണ്ടു പോകുകയായിരുന്നു.
RECENT NEWS

ജമാഅത്ത് ഇസ്ലാമിക്കെതിരെ മനുഷ്യപക്ഷ സദസ് സംഘടിപ്പിച്ച് ഡിവൈഎഫ്ഐ
എടക്കര: സിപിഎം നേതാവ് എൻ കണ്ണനെതിരെയും മലപ്പുറത്തിനെതിരെയും വർഗീയ–- ദേശവിരുദ്ധ പ്രചാരണങ്ങൾ നടത്തുന്ന ജമാഅത്തെ ഇസ്ലാമിയുടെയും മീഡിയവണ്ണിന്റെയും വർഗീയ അജണ്ടൾക്കെതിരെ ഡിവൈഎഫ്ഐ പ്രതിഷേധം. ‘ഇസ്ലാമിക സംഘപരിവാരത്തിന്റെ ഇരുട്ടുമുറി ഭീകരതയെ ചെറുക്കുക‘ [...]