താഴെപ്പാലത്തനിന്നും തലപൊട്ടി രക്തം വാര്‍ന്ന നിലയില്‍ കണ്ടെത്തിയ യുവാവ് തിരൂര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സ ഫലിക്കാതെ മരണപ്പെട്ടു.

തിരൂര്‍ താഴെപ്പാലത്തനിന്നും തലപൊട്ടി രക്തം വാര്‍ന്ന നിലയില്‍ കണ്ടെത്തിയ യുവാവ് തിരൂര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സ ഫലിക്കാതെ മരണപ്പെട്ടു. സെപ്തംബര്‍ 12 നാണ് ഇയാളെ അത്യാസന്ന നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് തിരൂര്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.തമിഴ്നാട് സ്വദേശിയാണെന്നും ഷണ്മുഖന് എന്നാണ് പേരെന്നും അറിയുന്നു.ഇയാളെ തിരിച്ചറിയാന്‍ വേറെ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല.
RECENT NEWS

പെരിന്തൽമണ്ണയിൽ മൂന്ന് സ്കൂൾ വിദ്യാർഥികളെ കുത്തിപരിക്കേൽപിച്ച് സഹപാഠി
അക്രമത്തിൽ പങ്കെടുത്ത രണ്ടു വിദ്യാർഥികളേയും അവരുടെ രക്ഷിതാക്കളേയും സ്റ്റേഷനിലെത്തിച്ച് പോലീസ് മൊഴിയെടുക്കുകയാണ്