സുബ്ഹി നമസ്‌ക്കരിച്ചിറങ്ങിയ കുടുംബത്തിന് നേരെ ഗുണ്ടാഅക്രമണം

സുബ്ഹി നമസ്‌ക്കരിച്ചിറങ്ങിയ  കുടുംബത്തിന് നേരെ ഗുണ്ടാഅക്രമണം

വേങ്ങര കണ്ണമംഗലത്തു തോട്ടശേരിയറയില്‍ ഗുണ്ടാ ആക്രമണം. പള്ളിയില്‍ നിന്നും പ്രഭാത നമസ്‌ക്കാരം കഴിഞ്ഞു പുറത്തിറങ്ങിയ കുടുംബത്തെ കാറിലെത്തിയ സംഘം അടിച്ചു പരിക്കേല്‍പ്പിച്ചതായി പരാതി.

തോട്ടശ്ശേരിയറയിലെ പി. ഇ. സൈനുദ്ധീനെയും (50) മകന്‍ സുഹൈര്‍ (18). സഹോദര പുത്രന്‍ ജംഷാദ് അബ്ദുല്ല (10) എന്നിവരെയാണ് മാരകമായി പരിക്കേല്‍പ്പിച്ചത്. ഇവര്‍ സഞ്ചരിച്ച സ്‌കൂട്ടറിന് എതിരെ കാര്‍ കുറുകെ നിറുത്തി സ്‌കൂട്ടറില്‍ നിന്നും വലിച്ചിട്ടു മര്‍ദ്ദിക്കുക യായിരുന്നുവെന്നു നാട്ടുകാര്‍ പറഞ്ഞു..

ആളുകള്‍ ഓടിക്കൂടിയപ്പോഴേക്ക് ആക്രമികള്‍ കാറില്‍ രക്ഷപ്പെടുകയായിരുന്നു. പരിക്കേറ്റ മൂന്നു പേരെയും തിരൂരങ്ങാടി താലൂക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടിയെ ആക്രമിച്ചു പരിക്കേല്‍പ്പിച്ചതിനെതിരെ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരും ബന്ധപ്പെട്ടിട്ടുണ്ട്.

Sharing is caring!