11വയസ്സുകാരിയെ ക്രൂരമായ ലൈംഗിക പീഡനത്തിനിരയാക്കിയ സംഭവത്തില്‍ പിടിയിലായ പ്രതിയെ റിമാന്റ് ചെയ്തു

11വയസ്സുകാരിയെ ക്രൂരമായ ലൈംഗിക പീഡനത്തിനിരയാക്കിയ സംഭവത്തില്‍ പിടിയിലായ പ്രതിയെ റിമാന്റ് ചെയ്തു

മലപ്പുറം വളാഞ്ചേരിയില്‍ ദളിത് പെണ്‍കുട്ടിയായ 11വയസ്സുകാരിയെ ക്രൂരമായ ലൈംഗിക പീഡനത്തിനിരയാക്കിയ സംഭവത്തില്‍ പിടിയിലായ പ്രതിയെ റിമാന്റ് ചെയ്തു.വളാഞ്ചേരി ചീരാനി സ്വദേശി അഹമ്മദ് കോയയാണ് പിടിയിലായത്.അണുബാധയെ തുടര്‍ന്ന് പെണ്‍കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു
.
ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയും 11 വയസ്സുകാരിയുമായ ദളിത് പെണ്‍കുട്ടിയെയാണ് പ്രതി ക്രൂരമായ ലൈംഗിക പീഡനത്തിനിരയാക്കിയത്.പെണ്‍കുട്ടിയുടെ അയല്‍വാസിയായ വളാഞ്ചേരി ചീരാനി സ്വദേശി അഹമ്മദ് കോയയെ പൊലീസ് അറസ്റ്റു ചെയ്തു.സ്‌കൂള്‍ വിട്ട് വന്ന് കളിക്കാന്‍ പോയ കുട്ടിയെ ആളൊഴിഞ്ഞ കെട്ടിടത്തിലേക്ക് കൂട്ടി കൊണ്ടുപൊയി പ്രതി ബലാല്‍സംഘം ചെയ്യുകയായിരുന്നു.തുടര്‍ച്ചയായി രണ്ടു തവണ പീഡനത്തിനിരയാക്കപ്പെട്ടതായി പെണ്‍കുട്ടി പൊലീസില്‍ മൊഴിനല്‍കി.

അണുബാധയെ തുടര്‍ന്ന് പനി വന്ന പെണ്‍കുട്ടിയെ വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് പീഡനം നടന്നതായി മനസിലായത്.പേടി കാരണം പെണ്‍കുട്ടി വീട്ടുകാരോട് സംഭവം മറച്ചു വയ്ക്കുകയായിരുന്നു.പെണ്‍കുട്ടിയുടെ നിലവശളായതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.പൊലീസ് അറസ്റ്റ് ചെയ്ത പ്രതി അഹമ്മദ് കോയയെ തിരൂര്‍ കോടതി റിമാന്റ് ചെയ്തു.

Sharing is caring!