യുഡിഎഫിന്റെ കാലത്ത് സിപിഎം ഗെയലിനെതിരെ സമരം ചെയ്തിരുന്നു; കോടിയേരി

പാലക്കാട്: യുഡിഎഫ് ഭരണകാലത്ത് സിപിഎം ഗെയ്‌ലിനെതിരെ സമരം ചെയ്തിരുന്നുവെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സ്ഥലം ഏറ്റെടുക്കുന്നതിലെ വ്യവസ്ഥകള്‍ക്കെതിരായിരുന്നു അന്ന് സിപിഎമ്മന്റെ സമരം. എന്നാല്‍ ഇന്ന് സ്ഥിതി വ്യത്യസ്തമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
തെറ്റിദ്ധാരണയുടെ ഭാഗമായാണ് ഇന്ന് ഗെയ്‌ലിനെതിരെ സമരം ചെയ്യുന്നത്. ഇപ്പോഴുള്ള പ്രശ്‌നം ഭൂവുടമകളുമായി ചര്‍ച്ച ചെയ്ത് പരിഹരിക്കും. മുമ്പുണ്ടായിരുന്ന പ്രശ്‌നം ഇപ്പോഴില്ല. വികസനം അനുവദിക്കില്ലെന്ന നിലപാടാണ് പ്രശ്‌നങ്ങളുണ്ടാക്കുന്നത്. കേരളത്തിന് പദ്ധതി അത്യാവശ്യമാണെന്നും ജനങ്ങള്‍ പദ്ധതിയുമായി സഹകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഭൂവുടകമകളുടെ പ്രശ്‌നങ്ങള്‍ സര്‍ക്കാര്‍ പരിഹരിച്ച് വരികയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
RECENT NEWS

കഴിഞ്ഞതവണ 579വോട്ടിന് നഷ്ടമായ പെരിന്തല്മണ്ണ മണ്ഡലം പിടിച്ചെടുക്കാന് എല്.ഡി.എഫ്
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില് 579വോട്ടിന് നഷ്ടമായ ഇഎംഎസിന്റെ ജന്മനാടായ പെരിന്തല്മണ്ണ നിയമസഭാ മണ്ഡലം പിടിക്കാന് സി.പി.എം. പെരിന്തല്മണ്ണയിലെ എല്.ഡി.എഫ് സ്ഥാനാര്ഥി വി ശശികുമാര് തന്നെയാകും.