കെ.ടി ജലീലിനെതിരെ വിജിലന്‍സിന്റെ പ്രാഥമിക പരിശോധന

കെ.ടി ജലീലിനെതിരെ വിജിലന്‍സിന്റെ പ്രാഥമിക പരിശോധന

തിരുവനന്തപുരം: കുടുംബശ്രീ നിയമനങ്ങളിലെ ക്രമക്കേട് സംബന്ധിച്ച് മന്ത്രി കെടി ജലീലിനെതിരെ വിജലന്‍സ് പ്രാഥമിക അന്വേഷണം നടത്തുന്നു. കുടുംബശ്രീ മിഷനില്‍ നടന്ന നിയമനങ്ങളില്‍ മന്ത്രി അനധികൃതമായി ഇടപെട്ടു എന്ന് ചൂണ്ടിക്കാട്ടി യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പികെ ഫിറോസ് നല്‍കിയ പരാതിയിലാണ് അന്വേഷണം. തിരുവനന്തപുരം വിജിലന്‍സ് ഡിവൈഎസ്പി കെവി മഹേഷ്ദാസിനാണ് അന്വേഷണ ചുമതല. കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഹരികിഷോറിനെതിരെയും അന്വേഷണം നടത്തും.

യോഗ്യതയില്ലാത്ത ആളുകളെ ഉയര്‍ന്ന പദവിയില്‍ നിയമിക്കാന്‍ കെടി ജലീല്‍ ശുപാര്‍ശ ചെയ്‌തെന്ന മുന്‍ ഡയറക്ടര്‍ എന്‍ കെ ജയയുടെ വെളിപ്പെടുത്തലാണ് കേസിന് ഇടവെച്ചത്. തുടര്‍ന്ന് ഒരു ചാനല്‍ വാര്‍ത്ത നല്‍കുകയും അനധികൃത നിയമനം നടന്നതായി ആരോപിക്കുകയും ചെയ്തിരുന്നു. ഇത് സംബന്ധിച്ച് മന്ത്രിക്കെതിരെ യൂത്ത്‌ലീഗ് പരാതിനല്‍കുകയായിരുന്നു.

റാങ്ക് ലിസ്റ്റിലുള്ളവരെ തഴഞ്ഞ് ലിസ്റ്റിന് പുറത്ത് നിന്ന് ആളുകളെ നിയമിച്ചെന്ന ആക്ഷേപവും വിജിലന്‍സ് പരിശോധിക്കും .ഇത് സംബന്ധിച്ച രേഖകളും തെളിവുകളും പികെ ഫിറോസ് വിജിലന്‍സിന് കൈമാറിയിട്ടുണ്ട്. എന്‍.കെ ജയയുടെ മൊഴി അന്വേഷണ സംഘം ഉടന്‍ രേഖപ്പെടുത്തും.തുടര്‍ന്ന് പ്രാഥമിക റിപ്പോര്‍ട്ട് വിജിലന്‍സ് ഡയറക്ടര്‍ക്ക് കൈമാറുകയായിരിക്കും ചെയ്യുക.ഇതിിന് ശേഷമായിരിക്കും മന്ത്രിക്കും ഉദ്യോഗസ്ഥര്‍ക്കുമെതിരെ കേസ്സ് രജിസ്ട്രര്‍ ചെയ്യണമോയെന്ന കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കുന്നത്.

Sharing is caring!