പശു കുറുകെ ചാടി ഓട്ടോ മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു

മഞ്ചേരി: ഓട്ടോ മറിഞ്ഞു യുവാവ് മരിച്ചു. കിഴിശേരി തവനൂര്‍ ഒന്നാംമൈല്‍ കുണ്ടില്‍തൊടി കരീക്കുന്നന്‍ അബ്ദുറഹിമാന്റെ മകന്‍ അബ്ദുള്‍ അസിസ് (42)ആണ് മരിച്ചത്. കിഴിശേരി ടീച്ചര്‍പടിയില്‍ ഇന്നലെ രാത്രി ഏഴിനാണ് അപകടം.
അസീസ് ഓട്ടോയില്‍ സഞ്ചരിക്കവേ പശു റോഡില്‍ കുറുകെ ചാടിയതിനെത്തുടര്‍ന്നു ഓട്ടോ നിയന്ത്രണം വിട്ടു മറിഞ്ഞാണ് അപകടം. ഭാര്യ: ഷെരീഫ. മക്കള്‍: അബ്ദുള്‍ ഗഫൂര്‍, മുബഷീറ, മുസഫിയ. മാതാവ്: ആസ്യ. സഹോദരങ്ങള്‍: കുഞ്ഞിമുഹമ്മദ്, അലവി, അസൈന്‍, അഷ്‌റഫ്, ഇസ്മായില്‍, റഹ്മത്ത്. കൊണ്ടോട്ടി ജൂണിയര്‍ എസ്‌ഐ ജയപ്രസാദ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളജില്‍ പോസ്റ്റുമോര്‍ട്ടം നടത്തി. ഇന്നു ഉച്ചക്കഴിഞ്ഞു തവനൂര്‍ ജുമാമസ്ജിദ് കബറസ്ഥാനില്‍ കബറടക്കം നടക്കും.

Sharing is caring!