ഗെയില്‍ ജനവാസ കേന്ദ്രങ്ങളില്‍നിന്നും മാറ്റണം: കുഞ്ഞാലിക്കുട്ടി

ഗെയില്‍ ജനവാസ  കേന്ദ്രങ്ങളില്‍നിന്നും മാറ്റണം: കുഞ്ഞാലിക്കുട്ടി

മലപ്പുറം: ജനങ്ങളെ അടിച്ചമര്‍ത്തുന്നത് ശരിയല്ലെന്നും ഗെയില്‍ പദ്ധതിയില്‍നിന്ന് ജനവാസ കേന്ദ്രങ്ങളില്‍നിന്നും മാറ്റണമെന്നും പി.കെ കുഞ്ഞാലിക്കുട്ടി എം.പി. മര്‍ദിച്ച് ഒതുക്കി പൈപ്പ്‌ലൈന്‍ സ്ഥാപിക്കുന്നത് അംഗീകരിക്കില്ല. ജനങ്ങള്‍ക്ക് പ്രയാസമുണ്ടാക്കുന്നിടങ്ങളില്‍ അലൈന്‍മെന്റ് മാറ്റിസ്ഥാപിക്കണം, ഗെയില്‍ അധികൃതര്‍ ജനങ്ങളുമായി ചര്‍ച്ച ചെയ്ത് ആവശ്യമായ നടപടികള്‍ സ്വീകരിക്കണം. ഗെയിലിന് എതിരല്ലെന്നും എന്നാല്‍ ജനങ്ങളുടെ ആശങ്ക മാറ്റേണ്ടതുണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഗെയില്‍ സര്‍വേയുമായി ബന്ധപ്പെട്ട് പ്രശ്‌നമുണ്ടായ മുക്കത്ത് നടപടി നിര്‍ത്തിവെച്ച് ജനങ്ങളുമായി ചര്‍ച്ച നടത്തണം, ന്യായം പറയുന്നവരെ തീവ്രവാദികളെന്ന് വിളിക്കുന്നത് ശരിയല്ല,

സി.പി.എം ഉള്‍പ്പെടെ സമര രംഗത്തുണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. മുക്കത്ത് മര്‍ദനമേറ്റവരെ താന്‍ നാളെ സന്ദര്‍ശിക്കും. വികസനത്തോടൊപ്പം പരിസ്ഥിതിയും ജനങ്ങളുടെ ആശങ്കയും കണക്കിലെടുക്കണമെന്നും കാരാത്തോട്ടെ തന്റെ വീട്ടില്‍വെച്ച് നടത്തിയ പത്രസമ്മേളനത്തില്‍ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ഗെയില്‍ വിരുദ്ധ ജനകീയ സമര സമിതിയുടെ നേതൃത്വത്തില്‍ ഇന്ന് രാവിലെ മലപ്പുറം കലക്‌ട്രേറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ നിരവധി മുസ്ലിംലീഗ് പ്രവര്‍ത്തകര്‍ പങ്കെടുത്തിരുന്നു. രാവിലെ 10മണിക്ക് മലപ്പുറം കിഴക്കെത്തലയില്‍നിന്ന് ആരംഭിച്ച മാര്‍ച്ചില്‍ നൂറ്കണക്കിന് പേരാണ് അണിനിരന്നത്. സി.പി.എം പ്രവര്‍ത്തകരും മാര്‍ച്ചില്‍ പങ്കെടുത്തു.

Sharing is caring!