ലോക ഫുട്ബോള്‍ മ്യൂസിയം സന്ദര്‍ശിച്ച് വി അബ്ദുറഹ്മാന് എം എല്‍ എ

മലപ്പുറം: സ്വിറ്റ്സര്‍ലന്‍ഡിലെ സൂറിച്ചിലുള്ള ഫിഫ ലോക ഫുട്ബോള്‍ മ്യൂസിയം സന്ദര്‍ശിച്ച് ഫുട്ബോള്‍ തന്റെ ഹൃദയത്തിലലിഞ്ഞ വിനോദമാണെന്ന് പ്രഖ്യാപിച്ച് താനൂര്‍ എം എല്‍ എ വി അബ്ദുറഹ്മാന്. ഫുട്ബോള്‍ പാരമ്പര്യത്തിന്റെ സ്മാരകങ്ങള്‍ പേറുന്ന മ്യൂസിയം ഇന്നലെയാണ് എം എല്‍ എ സന്ദര്‍ശിച്ചത്. മ്യൂസിയം സന്ദര്‍ശിച്ച കാര്യം എം എല്‍ എ ഫേസ്ബുക്കില്‍ പങ്കുവെക്കുകയായിരുന്നു.
ഫുട്ബോളിന്റെ പൈത്യകം പുതുതലമുറയെ പരിചയപ്പെടുത്തുന്നതിനും, ഫുട്ബോള്‍ എങ്ങനെയാണ് ലോകമെങ്ങുമുള്ള ആരാധകരെ കൂട്ടിയിണക്കുന്നതെന്നും, പ്രചോദിപ്പിക്കുന്നതെന്നും അറിയിക്കുന്നതിനാണ് ഫിഫ കഴിഞ്ഞ വര്‍ഷം മ്യൂസിയം ആരംഭിച്ചത്. ലോകമെങ്ങുമുള്ള വിവിധ ഭൂഖണ്ഡങ്ങളേയും, രാജ്യങ്ങളേയും ഒന്നിച്ചണി നിരത്തി ലോകത്തെ ഏറ്റവും വലിയ കായിക സംഘടന എങ്ങനെ രൂപം കൊണ്ടെന്നും മ്യൂസിയം പറഞ്ഞു തരുന്നുണ്ട്.
ഫിഫയുടെ ലോകകപ്പ് ട്രോഫിയും ഈ മ്യൂസിയത്തിലാണ് സൂക്ഷിച്ചിരിക്കുന്നത്. ഇന്ത്യ ആതിഥേയത്വം വഹിച്ച U-17 ലോകകപ്പിനോടനുബന്ധിച്ച് ഇന്ത്യന്‍ ഫുട്ബോള്‍ ചരിത്രത്തെ കുറിച്ചുള്ള പ്രദര്‍ശനവും ഇവിടെ നടന്നിരുന്നു. ബ്രിട്ടന് പുറത്തുള്ള ഏറ്റവു പഴക്കം ചെന്ന ഫുട്ബോള്‍ ട്രോഫിയായ ഡ്യൂറന്റ് കപ്പും ഇതിന്റെ ഭാഗമായി മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിച്ചിരുന്നു.
മ്യൂസിയം സന്ദര്‍ശിക്കാനായത് തന്നിലെ ഫുട്ബോള്‍ പ്രേമിയെ തൃപ്തിപ്പെടുത്തിയെന്ന് വി അബ്ദുറഹ്മാന് എം എല്‍ എ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. ഈ സന്ദര്‍ശനം ഭാഗ്യമായി കരുതുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
RECENT NEWS

മലപ്പുറം നഗരസഭയുടെ നേതൃത്വത്തിൽ യു എസ് എസ് പരിക്ഷാ പരിശീലനത്തിന് തുടക്കം കുറിച്ചു
മലപ്പുറം: നഗരസഭയുടെ നേതൃത്വത്തിൽ യു.എസ്.എസ്. പരീക്ഷാ പരിശീലന പദ്ധതിക്ക് തുടക്കം കുറിച്ചു.നഗരസഭ പ്രദേശത്തെ സർക്കാർ, എയിഡഡ് മേഖലകളിലെ ഒമ്പത് യു.പി.സ്കൂളുകളിൽ പഠിക്കുന്ന തയാറായ മുഴുവൻ വിദ്യാർത്ഥികൾക്കും പരിശീലന ഫീസ് നഗരസഭ വഹിച്ച് സൗജന്യമായി [...]