പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് സമരക്കാര്‍ റോഡ് ഉപരോധിച്ചു

പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് സമരക്കാര്‍ റോഡ് ഉപരോധിച്ചു

മലപ്പുറം: ഗെയില്‍ പൈപ്പലൈന്‍ സ്ഥാപിക്കുന്നതിനെതിരെ സമരം ചെയ്തവരെ പോലീസ് അക്രമിച്ചതില്‍ പ്രതിഷേധിച്ച് സമരക്കാര്‍ മലപ്പുറം ദേശീയപാത ഉയപരോധിച്ചു. സംയുക്തസമര സമിതിയുടെ നേതൃത്വത്തിലാണ് മലപ്പുറം നഗരത്തില്‍ ദേശീയപാത ഉപരോധിച്ചത്. ഉപരോധസമരം അവസാനിക്കാനിരിക്കെ പോലീസ് ഇടപെട്ട് വാഹനം കടത്തിവിട്ടത് നേരിയ സംഘര്‍ഷത്തിന് വഴിവച്ചു.

ജനവാസകേന്ദ്രങ്ങളിലൂടെ ഗെയ്ല്‍വാതകക്കുഴല്‍ സ്ഥാപിക്കരുതെന്നാവശ്യപ്പെട്ട് സമരം ചെയ്തവരെ കഴിഞ്ഞദിവസം മരവട്ടത്തും എരഞ്ഞിമാവിലും പോലീസ് മര്‍ദിച്ചിരുന്നു.ഇതില്‍ പ്രതിഷേധിച്ചാണ് സമരസമിതി മലപ്പുറത്ത് പ്രകടനം നടത്തിയത്‌. കിഴക്കേത്തലയില്‍ നിന്നും ആരംഭിച്ച പ്രതിഷേധ പ്രകടനം മലപ്പുറം സിവില്‍ സ്റ്റേഷന്റെ 200 മീറ്റര്‍ അകലെ പോലീസ് തടഞ്ഞു. തുടര്‍ന്ന് പോലീസ് സ്‌റ്റേഷന് മുന്നിലൂടെ മലപ്പുറം കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിന് സമീപത്തേക്ക് എത്തുകയായിരുന്നു. സമരസമിതിക്കാര്‍ അരമണിക്കൂറോളം റോഡില്‍ കുത്തിയിരുന്നു.

തുടര്‍ന്ന് നടന്ന പ്രതിഷേധ സമ്മേളനം പി. ഉബൈദുള്ള എം.എല്‍.എ ഉദ്ഘാടനം ചെയ്തു. സമര സമതി കണ്‍വീനര്‍ പി.എ സലാം അധ്യക്ഷനായി. കെ.പി.സി.സി അംഗം എം വിജയകുമാര്‍, കെ.ടി അഷ്റഫ്(യൂത്ത്ലീഗ്), മുസ്തഫ മാസ്റ്റര്‍(എസ്.ഡി.പി.ഐ), അഷ്റഫ് പുല്‍പ്പറ്റ(പി.ഡി.പി), ശിഹാബ്(ഡി.വൈ.എസ്.ഐ), എം.ഐ റഷീദ്(വെല്‍ഫെയര്‍ പാര്‍ട്ടി), പി.കെ ബാവ, മന്‍സൂര്‍ എന്നിവര്‍ സംസാരിച്ചു.

Sharing is caring!