സഹോദരിയുടെ മകന്റെ മരണത്തില്‍ ദുഖിതായായ വയോധിക ഹൃദയാഘാതം മൂലം മരിച്ചു
വള്ളിക്കുന്ന്: സഹോദരിയുടെ മകന്റെ മരണത്തില്‍ ദുഖിതായായ വയോധിക ഹൃദയാഘാതം മൂലം മരിച്ചു. അരിയല്ലൂരിലെ നൊടിയംപറമ്പില്‍ ചാരംതൊടി ജനര്‍ദ്ദനന്‍ നായരുടെ ഭാര്യ സൗമിനി (59) ആണ് ഹൃദയാഘാതം മൂലം മരണപ്പെട്ടത്. സൗമിനിയുടെ അനിയത്തി സരോജിനിയുടെ മകന്‍ അരുണ്‍ (22) കഴിഞ്ഞ ദിവസം വാഹനാപകടത്തില്‍ മരണപ്പെട്ടിരുന്നു. ഇന്നലെ നടന്ന അരുണിന്റെ സംസ്‌ക്കാര ചടങ്ങില്‍ പങ്കെടുക്കവെയാണ് സൗമിനിക്ക് ഹൃദയാഘാതമുണ്ടായത്. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. മക്കള്‍: ജയേഷ്, ജിഷി. മരുമകന്‍: മുരുകേഷ്.
RECENT NEWS
നിപ: 175 പേര് സമ്പര്‍ക്ക പട്ടികയില്‍ – മന്ത്രി വീണാ ജോര്‍ജ്
0483 2732010, 0483 2732060 എന്നീ നമ്പറുകളില്‍ വിളിച്ചാല്‍ നിപ കണ്ട്രോള് സെല്ലുമായി ബന്ധപ്പെടാം.