കേരള ബ്ലാസ്‌റ്റേഴ്‌സും ഗോകുലം എഫ് സിയും തമ്മില്‍ ഏറ്റുമുട്ടുന്നു

കേരള ബ്ലാസ്‌റ്റേഴ്‌സും ഗോകുലം എഫ് സിയും തമ്മില്‍ ഏറ്റുമുട്ടുന്നു

കേരളത്തിലെ ഫുട്ബാള്‍ പ്രേമികളുടെ മനസ്സ് തൊട്ടറിഞ്ഞ രണ്ട് ഫുട്‌ബോള്‍ ക്ലബ്ബുകള്‍ കോഴിക്കോട് പന്ത് തട്ടുന്നു. കേരളത്തിന്റെ സ്വന്തം കേരള ബ്ലാസ്‌റ്റേഴ്‌സും പുതുതായി ഐ ലീഗില്‍ കേരളത്തിന്റെ അഭിമാനം ഉയര്‍ത്താന്‍ പോവുന്ന ഗോകുലം എഫ് സിയും തമ്മിലാണ് കോഴിക്കോട് കോര്‍പറേഷന്‍ സ്‌റ്റേഡിയത്തില്‍ വെച്ച് ഏറ്റുമുട്ടുന്നത്. നവംബര്‍ 11നാണ് മത്സരം.

മത്സരത്തില്‍ ഫുട്‌ബോള്‍ പ്രേമികള്‍ക്ക് പ്രവേശനം ഉണ്ടാവുമെന്ന് കാര്യത്തില്‍ ഇതുവരെ തീരുമാനം ആയിട്ടില്ല. ക്ലോസ്ഡ് ഡോര്‍ മത്സരമാണെങ്കില്‍ ഐ.എസ്.എല്ലിന് മുന്‍പ് ബ്ലാസ്‌റ്റേഴ്‌സിന്റെ മത്സരം നേരിട്ട് കാണാനുള്ള അവസരം മലബാറിലെ ഫുട്‌ബോള്‍ പ്രേമികള്‍ക്ക് നഷ്ട്ടമാകും. ഗോകുലത്തിന്റെ നാളെ നടക്കേണ്ടിയിരുന്നു ബംഗളുരു എഫ് സിയുമായുള്ള മത്സരം മാറ്റി വെച്ചിരുന്നു.

നവംബര്‍ 17ന് ആരംഭിക്കുന്ന ഐ എസ് എല്ലില്‍ ആദ്യ മത്സരത്തില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് എടികെ കൊല്‍ക്കത്തയുമായാണ് ഏറ്റുമുട്ടുന്നത്. ഒകോടോബര്‍ 28നാണ് സ്‌പെയിനിലെ പ്രീ സീസണ്‍ മത്സരം കഴിഞ്ഞ് ബ്ലാസ്‌റ്റേഴ്‌സ് ഇന്ത്യയിലെത്തിയത്. സ്‌പെയിനിലെ മലാഗയിലെ മാര്‍ബല ഫുട്‌ബോള്‍ സെന്ററില്‍ പരിശീലനം നടത്തി വന്ന റെനെ മുളന്‍സ്റ്റീനും സംഘവും സ്‌പെയിനില്‍ നാല് പരിശീലന മത്സരങ്ങളും കളിച്ചു. രണ്ട് വിജയങ്ങളും ഒരു സമനിലയും അവസാന മത്സരത്തില്‍ ഒരു പരാജയവുമാണ് പ്രീസീസണിലെ ബ്ലാസ്‌റ്റേഴ്‌സ് സമ്പാദ്യം. സി കെ വിനീത് ഉള്‍പ്പെടെ ഉള്ളവര്‍ ബ്ലാസ്‌റ്റേഴ്‌സിനായി പ്രീസീസണില്‍ ഗോള്‍ കണ്ടെത്തിയിരുന്നു.

ഗോകുലം എഫ്.സിയാവട്ടെ ബെംഗളുരുവിനെതിരെയുള്ള സൗഹൃദ മത്സരത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ചെങ്കിലും പരാജയപ്പെട്ടിരുന്നു. 20നാണ് പൊരുതി നിന്ന ഗോകുലത്തെ ബെംഗളൂരു എഫ് സി തോല്‍പ്പിച്ചത്.

Sharing is caring!