ഗെയ്‌ലിനെ അനുകൂലിച്ച് പാര്‍ട്ടി മുഖപത്രം

ഗെയ്‌ലിനെ  അനുകൂലിച്ച്  പാര്‍ട്ടി മുഖപത്രം

ഗെയില്‍ പദ്ധതിയെ അനുകൂലിച്ച് സി.പി.എം പാര്‍ട്ടി മുഖപത്രം ദേശാഭിമാനി.
മലപ്പുറം വികസനപാതയില്‍ വന്‍ കുതിപ്പിന് വഴിതുറക്കുന്ന ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡ് (ഗെയില്‍) പ്രകൃതിവാതക പൈപ്പ്‌ലൈന്‍ നിര്‍മാണത്തിന്റെ മറവില്‍ ജില്ലയില്‍ ഒരുവിഭാഗം വിവാദവും ആശങ്കയും സൃഷ്ടിക്കുകയാണെന്നാണു ദേശാഭിമാനിയില്‍ ഇന്ന് പ്രസിദ്ദീകരിച്ച ലേഖനത്തില്‍ പറയുന്നത്.

റിപ്പോര്‍ട്ടിന്റെ ബാക്കിഭാഗം താഴെ:

ജനങ്ങള്‍ക്കിടയിലെ സംശയങ്ങള്‍ മുതലെടുത്ത് വൈകാരികമായി വിഷയത്തെ മാറ്റിയെടുത്ത് സമരം തീവ്രമാക്കാനാണ് നീക്കം. ഭൂമി നഷ്ടപ്പെടുന്നവരില്‍ ആശങ്കയുണ്ട്. എന്നാല്‍ കൃത്യമായ നഷ്ടപരിഹാരം നല്‍കുമെന്നും സുരക്ഷയുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ആശങ്ക വേണ്ടെന്നും ഗെയില്‍ അധികൃതരും പറയുന്നു. ഇതിന്റെ ഭൂമിയേറ്റെടുക്കല്‍ ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ട് ഏറെ വര്‍ഷമായി.

എന്താണ് ഗെയില്‍ പദ്ധതികൊച്ചിയില്‍നിന്ന് മംഗളൂരു വരെ പ്രകൃതി വാതകം ഭൂമിക്കടിയിലൂടെ പൈപ്പ് വഴി എത്തിക്കുന്നതിനാണ് കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിനുകീഴില്‍ ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡ് പദ്ധതി തയ്യാറാക്കിയത്. രണ്ട് പദ്ധതികളാണ് കേരളത്തിലൂടെ പോകുന്നത്. ഒന്ന് കൊച്ചിയില്‍നിന്ന് കൂറ്റനാട് വഴി മംഗളൂരുവിലേക്കും മറ്റൊന്ന് പാലക്കാടുനിന്ന് കോയമ്പത്തൂരിലേക്കും. ഇതില്‍ ആദ്യത്തേതാണ് മലപ്പുറം ജില്ലയിലൂടെ കടന്നുപോകുന്നത്. പാചകാവശ്യത്തിനും മറ്റും ഉപയോഗിക്കുന്ന പ്രകൃതിവാതകം നിലവിലുള്ളതിനേക്കാള്‍ കുറഞ്ഞ ചെലവില്‍ വീടുകളിലേക്ക് നേരിട്ട് എത്തുന്നു എന്നതാണ് ഈ പദ്ധതിയുടെ പ്രധാന നേട്ടം.

20 മീറ്റര്‍ വീതിയിലാണ് പൈപ്പിടാനുള്ള സ്ഥലം കേന്ദ്രസര്‍ക്കാര്‍ ഏറ്റെടുത്തത്. സാധാരണ സ്ഥലങ്ങളില്‍ ഒന്ന് മുതല്‍ 1.3 മീറ്റര്‍ വരെയും റോഡില്‍ &ിയുെ;അഞ്ച് മീറ്റര്‍ വരെയും ആഴത്തിലാണ് പൈപ്പിടുക. രണ്ടടി വീതിയുള്ള കാര്‍ബണ്‍ സ്റ്റീല്‍ പൈപ്പാണ് ഉപയോഗിക്കുന്നത്. 16 കിലോമീറ്റര്‍ ഇടവിട്ട് പ്രത്യേക സ്‌റ്റേഷനുകള്‍ (എസ്വി സ്‌റ്റേഷന്‍) ഉണ്ടാകും. ഇവയില്‍നിന്നാണ് വീടുകളിലേക്ക് പാചകവാതകം എത്തിക്കുക.

ഇരിമ്പിളിയം മുതല്‍ കീഴുപറമ്പുവരെ 58 കിലോമീറ്റര്‍ ദൂരത്തിലാണ് മലപ്പുറം ജില്ലയില്‍ പൈപ്പിടുക. ഇതിനുള്ള സ്ഥലം കേന്ദ്രസര്‍ക്കാര്‍ ഏറ്റെടുത്തതായി ഗെയില്‍ ചീഫ് മാനേജര്‍ പ്രിന്‍സ് ലോറന്‍സ് പറഞ്ഞു. ഈ സ്ഥലം ഉപയോഗിക്കാനുള്ള അവകാശമാണ് ഉടമകള്‍ ഗെയിലിന് കൈമാറുന്നത്. ഈ സ്ഥലം ഉടമകള്‍ക്ക് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ഒഴികെയുള്ളവയ്ക്ക് ഉപയോഗിക്കാം. 2009 മുതല്‍ 2014 വരെയുള്ള കാലത്ത് നിര്‍ദിഷ്ട ഭൂമി നിര്‍ണയിച്ചതാണ്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തായിരുന്നു ഈ നടപടികള്‍.

ഏറ്റെടുത്ത ഭൂമിയില്‍ പൈപ്പ് ഇടാനുള്ള നിര്‍മാണ പ്രവര്‍ത്തനമൊന്നും ആരംഭിച്ചിട്ടില്ല. പൊന്മള വില്ലേജില്‍ മരം മുറിച്ചുമാറ്റുന്ന പ്രവൃത്തി മാത്രമാണ് ഇതുവരെ ആരംഭിച്ചത്.

വീടുകള്‍ നഷ്ടപ്പെടില്ല പദ്ധതിക്കുവേണ്ടി ആരുടേയും വീടുകള്‍ നഷ്ടപ്പെടില്ലെന്ന് പ്രിന്‍സ് ലോറന്‍സ് പറഞ്ഞു. വീടുകള്‍ ഏറ്റെടുക്കാന്‍ ഗെയിലിന് അധികാരമില്ല. നേരത്തെ അതിര്‍ത്തി നിര്‍ണയിച്ച സ്ഥലത്ത് ചില കെട്ടിടങ്ങള്‍ അടുത്തകാലത്തായി വന്നിട്ടുണ്ട്. കെട്ടിടം പൊളിക്കാനും ഉദ്ദേശിക്കുന്നില്ല. അത്തരം സ്ഥലങ്ങളില്‍ കെട്ടിടത്തെ ബാധിക്കാതെയാകും പൈപ്പിടുക. പൈപ്പിടുന്ന സ്ഥലത്തെ മരങ്ങള്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്‍കും.

തെങ്ങ് ഒന്നിന് എട്ടായിരം മുതല്‍ 12,000 രൂപ വരേയും കമുകിന് നാലായിരം മുതല്‍ ഏഴായിരം രൂപവരേയും നല്‍കും. മരങ്ങളുടെ വില വനം വകുപ്പ് ഉദ്യോഗസ്ഥരാണ് നിര്‍ണയിക്കുക. അതും ഉടന്‍ നല്‍കുമെന്ന് ഗെയില്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു. പാലക്കാട് ജില്ലയില്‍ നഷ്ടപരിഹാര തുക വിതരണം തുടങ്ങിയിട്ടുണ്ട്. ഏറ്റെടുക്കുന്ന ഭൂമിയുടെ ന്യായവിലയുടെ 50 ശതമാനമാണ് നല്‍കുക. നേരത്തെ ഇത് 10 ശതമാനമായിരുന്നു. സംസ്ഥാനത്ത് എല്‍ഡിഎഫ് സര്‍ക്കാര്‍ വന്നശേഷം കേന്ദ്രസര്‍ക്കാരില്‍ നടത്തിയ സമ്മര്‍ദത്തിന്റെയും ചര്‍ച്ചകളുടെയും ഫലമായാണ് വര്‍ധനയുണ്ടായത

മലപ്പുറം ജില്ലയില്‍ നാല് എസ്വി സ്‌റ്റേഷനുകളാണ് നിര്‍മിക്കുക. നറുകര, വളാഞ്ചേരി, കോഡൂര്‍, അരീക്കോട് എന്നിവിടങ്ങളിലാണ് ഇവ. നറുകരയില്‍ സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള 50 സെന്റ് ഭൂമിയാണ് ഇതിനുവേണ്ടി വിട്ടുകൊടുത്തത്.

വളാഞ്ചേരിയില്‍ 201314 കാലത്ത് 50 സെന്റ് ഏറ്റെടുത്തു. കോഡൂരില്‍ 42 സെന്റും അരീക്കോട് 53.86 സെന്റും ഏറ്റെടുത്തു. കോഡൂരില്‍ സെന്റിന് മൂന്നര ലക്ഷവും അരീക്കോട് രണ്ടര ലക്ഷവുമാണ് ഉടമകളുമായി ഡെപ്യൂട്ടി കലക്ടറുടെ നേതൃത്വത്തില്‍ സംസാരിച്ച് ധാരണയായത്.

ഈ വില നിശ്ചയിച്ച് മെയ് 15ന് സര്‍ക്കാര്‍ ഉത്തരവിറങ്ങി. ഇവയുടെ വില ഗെയില്‍ നല്‍കും. എസ്വി സ്‌റ്റേഷനുകളില്‍നിന്നാണ് വീടുകളിലേക്കുള്ള പാചക വാതകം നല്‍കുക.

Sharing is caring!