1.19 കോടിരൂപയുടെ കുഴല്പ്പണം പിടികൂടിയ കരുവാരകുണ്ട് എസ്.ഐയുടെ കൈ തല്ലിയൊടിച്ചു
1.19 കോടിരൂപയുടെ കുഴല്പ്പണം പിടികൂടിയ കരുവാരകുണ്ട് എസ്.ഐയുടെ കൈ തല്ലിയൊടിച്ചു. തമിഴ്നാട്ടില് നിന്ന് കൊടുവള്ളിയിലേക്ക് കൊണ്ട് പോവുകയായിരുന്ന ഒരു കോടി പത്തൊന്പത് ലക്ഷത്തി ഏഴായിരം രൂപയുടെ കുഴല്പ്പണമാണ് കരുവാരകുണ്ട് പോലീസ് പിടികൂടിയത്. രണ്ടംഗസംഘമാണു പിടികുടിയ പോലീസിനെ അക്രമിച്ചത്.
ഒരു കോടി പത്തൊന്പത് ലക്ഷം രൂപ പിടികൂടിയ എസ് ഐ അടക്കം മൂന്ന് പോലീസ് കാര്ക്ക് പരുക്കേറ്റു.
. മേലാറ്റൂര് പോലീസിനെ വെട്ടിച്ച് കടന്ന് കളഞ്ഞ സംഘത്തെവിവരം അറിഞ്ഞെത്തിയ കരുവാരകുണ്ട് പോലീസ് ഇരിങ്ങാട്ടിരി പാലത്തിനു സമീപം വെച്ച് തടഞ്ഞ് നിര്ത്തി ഇതിനിടെ സംഘത്തില്പ്പെട്ടവര് ഇരുമ്പ് വടി ഉപയോഗിച്ച്പോലീസിനെ ആക്രമിച്ചു രക്ഷപ്പെടാന് ശ്രമം നടത്തി ഒരു മണിക്കൂറോളം നടന്ന സംഘര്ഷത്തില് കരുവാരകുണ്ട് എസ് ഐ ജ്യോ തീന്ദ്രകുമാര്, എ എസ് ഐ സലാം, സി പി ഒ സന്ദീപ് എന്നിവര്ക്ക് സാരമായ പരിക്കുപറ്റി. കൊടുവള്ളി ആരാമ്പറം സ്വദേശികളായ ചെട്ടിയന് കണ്ടിയില് മുജീബ് (30) കരിപ്പൂര് റിയാസ് (27) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.പ്രതികള് സഞ്ചരിച്ചിരുന്ന ഡസ്റ്റര് കാറും പിടികൂടി.പ്രതികളെ മഞ്ചേരി കോടതിയില് ഹാജരാക്കി റിമാന്റ് ചെയ്തു
RECENT NEWS
ഇടഞ്ഞ ആന ഒരാളെ കൊന്ന സംഭവത്തിൽ കലക്ടർക്ക് ഹൈക്കോടതിയുടെ വിമർശനം
കൊച്ചി: തിരൂർ പുതിയങ്ങാടി നേർച്ചക്കിടെ ആന ഇടഞ്ഞതിനെ തുടർന്ന് ഒരാൾ മരിച്ച സംഭവത്തിൽ വിശദമായ റിപ്പോർട്ട് സമർപ്പിക്കാത്തതിന് മലപ്പുറം ജില്ലാ കലക്ടർക്ക് ഹൈക്കോടതിയുടെ രൂക്ഷവിമർശനം. ഇത്തരമൊരു സംഭവത്തിന്റെ ഗൗരവവും അടിയന്തര സ്വഭാവവും [...]