ഗെയില്‍ സമരത്തില്‍ പങ്കെടുത്ത 14പേര്‍ അറസ്റ്റില്‍

ഗെയില്‍ സമരത്തില്‍  പങ്കെടുത്ത 14പേര്‍ അറസ്റ്റില്‍

അരീക്കോട് വാലില്ലാപ്പുഴയില്‍ ഗെയ്‌ലിനെതിരെ സമരം നടത്തിയ പ്രായപൂര്‍ത്തിയാവാത്ത രണ്ടുപേരടക്കം 14 പേരെ മഞ്ചേരി സിഐയുടെ നേതൃത്വത്തില്‍ അരീക്കോട് പോലീസ് അറസ്റ്റു ചെയ്തു. അരീക്കോട് പൂക്കോട്ടുചേല തലയഞ്ചേരി കാസിം(32), മാവൂര്‍ കാക്കാശേരി മുഹമ്മദ് അസ് ലം(18), കൊടിയത്തൂര്‍ ചാത്തപറമ്പ് വേരന്‍ കടവത്ത് അബ്ദുല്‍ ജലീല്‍(32), എരഞ്ഞിമാവ് ചെങ്ങീരിപറമ്പ് അബ്ദുല്‍ ഖാലിദ്(38), കൊടിയത്തൂര്‍ വളപ്പില്‍ ഫൈജാസ്(19), കാവനൂര്‍ താഴത്തുവീട്ടില്‍ മുഹമ്മദ് ഫാവാസ്(18), വെറ്റിലപ്പാറ കിണറടപ്പ് വലിയതൊടി റംഷാദ്(21), കുനിയില്‍ കരുവമ്പാറ പാലശേരി കെ പി ഷിബിന്‍(22), ഊര്‍ങ്ങാട്ടിരി നെല്ലിക്കാവില്‍ നിമില്‍(22), കുനിയില്‍ അറയ്ക്കലകത്ത് മുഹമ്മദ് റാഫി(23), കൊടിയത്തൂര്‍ അമ്പലക്കണ്ടി മുഹമ്മദ് ശെരീഫ് എന്നിവരാണ് അറസ്റ്റിലായത്. പൊതുമുതല്‍ നശിപ്പിച്ചതിനും പോലീസിന്റെ കൃത്യ നിര്‍വ്വഹണം തടസ്സപ്പെടുത്തിയതിനുമാണ് അറസ്റ്റ്. മഞ്ചേരി സ്‌റ്റേഷനിലെത്തിച്ച ഇവരെ കോടതിയില്‍ ഹാജരാക്കി.

എരഞ്ഞിമാവ് ഗെയില്‍ വിരുദ്ധ സമരത്തിന്റെ തുടര്‍ച്ചയായാണ് വാലില്ലാപ്പുഴയിലും അനിഷ്ട സംഭവങ്ങളുണ്ടായത്. കുട്ടികളടക്കം അറസ്റ്റിലായവരെ വാഹനത്തിലിട്ട് പോലീസ് ക്രൂരമായി മര്‍ദ്ദിച്ചെന്ന ആരോപണവുമായി ബന്ധുക്കള്‍ രംഗത്തെത്തിയിട്ടുണ്ട്. അറസ്റ്റിലായവരില്‍ കൊടിയത്തൂര്‍ സ്വദേശി മുഹമ്മദ് ഷരീഫ്്(47)ന് പരിക്കേറ്റതിനെ തുടര്‍ന്ന് മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവമറിഞ്ഞ് എംഎല്‍എമാരായ പി കെ ബഷീര്‍, അഡ്വ. എം ഉമ്മര്‍ എന്നിവര്‍ മഞ്ചേരി സ്‌റ്റേഷനിലെത്തി അറസ്റ്റിലായവരുമായി സംസാരിച്ചു.

Sharing is caring!